വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​

ഡ​ബ്ല്യു.​എം.​എ​ഫ് പൊ​ന്നോ​ണ സം​ഗ​മം

മ​സ്ക​ത്ത്​: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ പൊ​ന്നോ​ണ സം​ഗ​മം ഓ​ണാ​ഘോ​ഷം ബൗ​ഷ​റി​ലെ ബാ​ങ്കി​ങ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ്റ്റ​ഡീ​സ് ഹാ​ളി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ന്നു. ഒ​മാ​ൻ വി​മ​ൻ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ മ​റി​യം അ​ൽ സ​ദ്‌​ജ​ലി മു​ഖ്യാ​തി​ഥി​യാ​യി.

ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ ഡ​ബ്ല്യു.​എം.​എ​ഫ് ഒ​മാ​ൻ ചെ​യ്‌​തി​ട്ടു​ള്ള സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​സി​ഡ​ന്റ്‌ സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ഡ​ബ്ല്യു.​എം.​എ​ഫ് 164 രാ​ജ്യ​ങ്ങ​ളി​ൽ ചെ​യ്തു​വ​രു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ്‌ ഡോ. ​ജെ. ര​ത്ന​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. മി​മി​ക്രി താ​രം മ​നോ​ജ് ഗി​ന്ന​സും രാ​ജേ​ഷ് തി​രു​വ​മ്പാ​ടി​യും ചേ​ർ​ന്ന് ഹാ​സ്യ​പ​രി​പാ​ടി​യും അ​വ​ത​രി​പ്പി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൃ​ത്ത​ങ്ങ​ളും ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു. നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഉ​ല്ലാ​സ് ചേ​രി​യ​ൻ, മി​ഡി​ൽ ഈ​സ്റ്റ് വ​മ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ അ​ർ​ച്ച​ന തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ സം​ബ​ന്ധി​ച്ചു. മി​ഡി​ലീ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ രാ​ജ​ൻ കോ​ക്കൂ​രി ന​ന്ദി പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി വി​നോ​ദ്, വി​വി​ധ ഏ​രി​യ പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ൻ​സാ​ർ ജ​ബ്ബാ​ർ (മ​സ്‌​ക​ത്ത്), എ​സ്.​കെ. രാ​ജ​ൻ (സു​ഹ​ഹാ​ർ), നി​മ്മി ജെ​യ്‌​സ​ൺ (നി​സ്‌​വ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗീ​തു അ​ജ​യ് അ​വ​താ​ര​ക​യാ​യി.

സു​ധീ​ർ ച​ന്ദ്രോ​ത്ത്, ലി​ജാ​സ്, ബാ​ബു തോ​മ​സ്, അ​നി​ത രാ​ജ​ൻ, ര​മ ശി​വ​കു​മാ​ർ, അ​നി​ൽ നാ​ട​ക​പ്പു​ര, ശ്രീ​കു​മാ​ർ, പ​ത്മ​കു​മാ​ർ, അ​നി​ൽ വ​ർ​ഗീ​സ്, സ​ലോ​മി ചാ​ക്കോ, രൂ​പ സു​നി​ൽ, റെ​ജി പു​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - WMF Ponnona sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.