Posted On
date_range Updated On
date_range കെ.എം.സി.സി സിനാവ് സമദ് ഏരിയ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു. സിനാവ് റൻദാൻ പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. സിദീഖ് ഹംസ സ്വാഗതം പറഞ്ഞു. സുധീർ കൊല്ലം, സിറാജ് വാണിമേൽ, റിവാസ് അഹ്‌മദ്, വനിതാ വിങ് ചെയർമാൻ ഷിഫ്ന റിവാസ് എന്നിവർ ആശംസ പറഞ്ഞു.
സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെ പേർ ആഘോഷത്തിൽ പങ്കെടുത്തു. പ്രവചന മത്സരത്തിൽ വിജയിയായ സലീം കൊടുങ്ങല്ലൂരിന് ഇമ്രാൻ സമ്മാനം കെമാറി. വനിതാ വിങ് വൈസ് ചെയർമാൻ അനീസ സിദ്ദീഖ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.