നിസ്വ: മൈത്രി നിസ്വയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടൂർണമെൻറിൽ കർഷ റൈഡേഴ്സ് ജേതാക്കളായി. ഫൈനലിൽ അൽധാം ക്രിക്കറ്റ് ക്ലബിനെയാണ് കർഷ റൈഡേഴ്സ് തോൽപിച്ചത്. നിസ്വ ഇൻഡസ്ട്രിയൽ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കർഷ റൈഡേഴ്സ് നിശ്ചിത 12 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അൽധാം 88 റൺസിന് ഒാൾ ഒൗട്ടായി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്. പ്രസിഡൻറ് പ്രമോദ്കുമാർ, സെക്രട്ടറി രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ ഡോ. ബിനു, ജയപ്രകാശ് എന്നിവർ സമ്മാനദാനം നടത്തി. രാജേഷ് അമ്പയറായിരുന്നു. ലാൽജി, ജോതിഷ്, ബിജു, ശ്രീജിത്ത്, സജയ്, സന്തോഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.