മസ്കത്ത്: വാട്ട്സ്ആപ് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം. ടെലിക ോം കമ്പനിയിൽനിന്നുള്ള വെരിഫിക്കേഷന് എന്നു പറഞ്ഞ് വിളിച്ച് ഒ.ടി.പി നമ്പർ കരസ്ഥ മാക്കി വാട്ട്സ്ആപ് ഹാക്ക് ചെയ്യുകയാണ് ചെയ്യുക. കഴിഞ്ഞദിവസങ്ങളിലായി മലയാളികളടക്കം നിരവധി പേരാണ് ഇൗ തട്ടിപ്പിൽ കുടുങ്ങിയത്.
ഒമാൻ ടെല്ലിൽനിന്നും ഉരീദുവിൽനിന്നും ആണെന്നു പറഞ്ഞാണ് വിളിക്കുക. സിം കാർഡ് ബ്ലോക്ക് ആകാതിരിക്കാൻ വെരിഫൈ ചെയ്യണമെന്നും അതിനായി ഫോണിൽ വരുന്ന വൺ ടൈം പാസ്വേഡ് (ഒ.ടി.പി) ഷെയർ ചെയ്യണമെന്നുമാണ് ആവശ്യപ്പെടുക. ഒ.ടി.പി പറഞ്ഞുകൊടുത്ത് അടുത്ത മിനിറ്റുകളിൽ തന്നെ വാട്ട്സ്ആപ് ഹാക്ക് ചെയ്യപ്പെടും.
ഇത്തരത്തിലുള്ള ഫോൺ കാളുകൾ അവഗണിക്കുകയാണ് തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതിരിക്കാനുള്ള മാർഗമെന്ന് ടെലികോം കമ്പനി അധികൃതർ അറിയിച്ചു. വാട്ട്സ്ആപ് ഹാക്ക് ചെയ്യപ്പെട്ട നൂറുകണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെരിഫിക്കേഷൻ നടപടികൾ ഇൻസ്റ്റലേഷൻ സമയത്തുതന്നെ ചെയ്യുന്നതാണ്. ഒരു സേവനദാതാവും അജ്ഞാതമായ നമ്പറിൽനിന്ന് വിളിക്കില്ല. വാട്ട്സ്ആപ് ഹാക്ക് ചെയ്യുന്നതുവഴി ഫോണിലുള്ള സുപ്രധാന വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭ്യമാകും. അതിനാൽ അതി ജാഗ്രതയുണ്ടാകണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.