വെസ്റ്റ് ഏഷ്യൻ യൂത്ത് അത്ലറ്റിക്സിന് ഇന്നു തുടക്കം

മസ്കത്ത്: ഞായറാഴ്ച മുതൽ ലബനാനിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ യൂത്ത് (20 വയസ്സിന് താഴെ) അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഒമാൻ അത്‌ലറ്റിക്‌സ് ടീം. അൽ ജംഹൂർ സ്‌പോർട്‌സ് ക്ലബ് സ്റ്റേഡിയത്തിൽ ഈ മാസം ആറുവരെയാണ് മത്സരങ്ങൾ നടക്കുക. ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാമത് പിതിപ്പിനാണ് ലബനാൻ വേദിയാകുന്നത്. 100 മീറ്റർ, 400, 800, 1000, 3000 മീറ്റർ ഓട്ടം, 4X400 റിലേ, ഷോട്ട്പുട്ട്, ലോങ് ജംപ്, ജാവലിൻ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

ഏഷ്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സഹകരണത്തോടെ ലബനീസ് അത്‌ലറ്റിക്‌സ് ഫെഡറേഷനാണ് മീറ്റിന് മേൽനോട്ടം വഹിക്കുന്നത്. ആതിഥേയരായ ലബനാൻ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, യു.എ.ഇ, യമൻ, ഇറാഖ്, ജോർഡൻ, സിറിയ, ഫലസ്തീൻ, ഒമാൻ എന്നിങ്ങനെ പതിനൊന്നോളം രാജ്യങ്ങളാണ് മീറ്റിൽ മാറ്റുരക്കുന്നത്. ഒമാൻ സംഘത്തെ നയിക്കുന്നത് ഒമാൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ (ഒ.എ.എ) വൈസ് ചെയർമാൻ സഈദ് അൽ ഹാദിയാണ്.

അൽ മൻസഫ് അൽ ഫട്‌നാസിയാണ് മുഖ്യ പരിശീലകൻ. ഹംസ അൽ ജാബ്രി, അദ്‌നാൻ അൽ ഷിസ്വാനി, അബ്ദുൽ അസീസ് അൽ ഹബ്‌സി, മൊയാദ് അൽ സലാമി, ശൈഖ അൽ ഹിനായ്, അല അൽ സദ്‌ജലി, അഹമ്മദ് അൽ അബ്ദുസലാം, നുമീർ അൽ ബുസൈദി, ആലിയ അൽ മുഗൈരി, അയ്‌ഹം അൽ ഹൊസ്‌നി, മുബീൻ അൽ കിന്ദി, അഫ്നാൻ അൽ ബലൂഷി, ഖാലിദ് അൽ സിയാബി, മറിയം അൽ ഷുകൈൽ എന്നിവരാണ് സുൽത്താനേറ്റിന് വേണ്ടി കളത്തിലിറങ്ങുന്നത്. 2019ൽ നടന്ന ചാമ്പ്യൻഷിപ്പിൽ ലബനാനായിരുന്നു ഒന്നാം സ്ഥാനം. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ മത്സരം നടന്നിരുന്നില്ല.

Tags:    
News Summary - West Asian Youth Athletics started today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.