സലാല: പ്രവാസി വെൽഫെയർ സലാല സംഘടിപ്പിക്കുന്ന വെൽഫെയർ കപ്പിനു വേണ്ടിയുള്ള ബോക്സ് ക്രിക്കറ്റ് കാർണിവൽ ജൂൺ നാല്, അഞ്ച് തീയതികളിലായി സാപിൾ അക്കാദമി ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എട്ട് ഫ്രാഞ്ചൈസികൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ കളിക്കാരെ തിരഞ്ഞെടുക്കുവാനുള്ള ലേലം ആർട്ട് ഓഫ് സ്പൈസസ് റസ്റ്റോറൻറ് നടന്നു. അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ടൂർണമെന്റ് കൺവീനർ ഫഹദ് അബ്ദുൽസലാം നേതൃത്വം നൽകി.
പ്രവാസി വെൽഫെയർ സ്പോർട്സ് ക്ലബ് പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.
വൈസ് പ്രസിഡൻറ് മാരായ സജീബ് ജലാൽ, രവീന്ദ്രൻ നെയ്യാറ്റിങ്കര എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.
ക്രിക്കറ്റ് ടൂർണമെൻറിനോടൊപ്പം വനിതകൾക്കായി മെഹന്ദി മത്സരം, ഷൂട്ടൗട്ട്, ഹിറ്റ് ദ ബോൾ, കുട്ടികൾക്കായി കളറിംഗ് മത്സരങ്ങൾ, കാണികൾക്കായി സ്പോർട്സ് ക്വിസ് തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് തസ്രീന ഗഫൂർ അറിയിച്ചു.
വഹീദ് ചേന്ദമംഗലൂർ, മുസ്തഫ പൊന്നാനി, അയ്യൂബ് വാലിയിൽ, ബാസിൽ, ഫ്രാഞ്ചൈസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.