ജബൽ അഖ്ദറിൽ വിനോദസഞ്ചാര വരുമാനം 70.8 ലക്ഷം റിയാൽ
മസ്‌കത്ത്: ജബൽ അഖ്ദറിലെ വിനോദസഞ്ചാര മേഖലയിൽ വരുമാനം വർധിക്കുന്നു. 2026 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഇവിടെ ഹോട്ടലുകളിൽ നിന്നുള്ള വരുമാനം 70.8 ലക്ഷം ഒമാനി റിയാൽ കടന്നു.2026ന്റെ ആദ്യ ആറുമാസത്തിൽ 1,01,608 പേരാണ് ജബൽ അഖ്ദർ സന്ദർശിച്ചത്.
ജൂലൈ അവസാനം വരെ ഹോട്ടലുകളിൽ താമസിച്ചവരുടെ എണ്ണം 44,365 ആയി. ഹോട്ടലുകളിലെ ശരാശരി താമസ നിരക്ക് 32.1 ശതമാനമാണ്. 2027ൽ ജബൽ അഖ്ദർ ജിസിസി ടൂറിസം തലസ്ഥാനമാകാനിരിക്കെയാണ് പ്രദേശത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡുകൾ, താമസ സൗകര്യങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
ജബൽ അഖ്ദറിലെ വിവിധ വികസന പദ്ധതികൾക്കായി 50.7 ലക്ഷം റിയാലിലധികം ചെലവഴിക്കുന്നുണ്ട്. റോഡ് വികസനം, പൊതുസൗകര്യങ്ങൾ, ആരോഗ്യ-സേവന മേഖലകളിലെ വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഇതിനുപുറമെ 120 കോടി റിയാൽ നിക്ഷേപമുള്ള ‘ഹൈ മൗണ്ടൻ’ പദ്ധതിയും ജബൽ അഖ്ദറിൽ വരുന്നു. 2,500ലധികം താമസ യൂണിറ്റുകളും 2,000 ഹോട്ടൽ മുറികളും ഉൾപ്പെടുന്ന വലിയ ടൂറിസം പദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.