ചൊവ്വാഴ്ച ആകാശത്ത് ശുക്രനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം

മസ്‌കത്ത്: ചൊവ്വാഴ്ച വൈകുന്നേരം ഒമാന്റെ ആകാശത്ത് ശുക്രൻ ഏറ്റവും തിളക്കത്തോടെ കാണാം. സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറൻ ആകാശത്താണ് ശുക്രനെ കാണാനാകുക.നഗരങ്ങളിൽ വെളിച്ചം കൂടുതലുള്ള സ്ഥലങ്ങളിൽ പോലും ശുക്രനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും.

ആകാശത്ത് ഏറ്റവും തിളക്കമുള്ള ഗ്രഹമാണ് ശുക്രൻ.ടെലസ്കോപ്പിലൂടെ നോക്കിയാൽ ശുക്രൻ നേർത്ത ചന്ദ്രക്കലയുടെ രൂപത്തിൽ കാണപ്പെടും. സൂര്യാസ്തമയത്തിന് ശേഷം കുറച്ചുസമയം മാത്രമേ ശുക്രനെ കാണാനാകൂ.അതിനാൽ പടിഞ്ഞാറൻ ചക്രവാളം വ്യക്തമായി കാണുന്ന സ്ഥലങ്ങളിൽ നിന്ന് നിരീക്ഷിക്കുന്നതാണ് ഉചിതമെന്ന് ഒമാൻ ആസ്ട്രോണമി ആൻഡ് സ്പേസ് സൊസൈറ്റിയിലെ വിസാൽ ബിൻത് സാലിം അൽ ഹിനായി പറഞ്ഞു.

ശുക്രന്റെ തിളക്കം ഏകദേശം −4.8 ആയിരിക്കും. ഒക്ടോബർ 24ഓടെ ശുക്രനെ കാണുന്നത് ബുദ്ധിമുട്ടാകുമെന്നും പിന്നീട് പുലർച്ചെ ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെടുമെന്നും അൽ ഹിനായി അറിയിച്ചു. ശുക്രനെ നിരീക്ഷിക്കാൻ പടിഞ്ഞാറൻ ചക്രവാളം വ്യക്തമായി കാണുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും അദേഹം പറഞ്ഞു.

Tags:    
News Summary - Venus can be seen with the naked eye in the sky on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.