ലോക രക്തദാനദിനത്തോടനുബന്ധിച്ചു വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന-പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്തദാന/പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ്
മസ്കത്ത്: ലോക രക്തദാനദിനത്തോടനുബന്ധിച്ചു വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ രക്തദാന/പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ സ്വദേശികളും പ്രവാസികളും അടക്കം നൂറിലേറെപേർ പങ്കെടുത്തു. ഇരുന്നൂറിലേറെ തവണ രക്‌തദാനം നിർവഹിച്ച ഒമാൻ സ്വദേശിയായ അഹമ്മദ് അൽ ഖരുസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വിനോദ് വാസുദേവ്, യതീഷ്, മനോഹർ, പ്രഭാകരൻ, അർനോൾഡ്, ആശ റയ്നർ, നിഷ പ്രഭാകർ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.