‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ
ചാപ്റ്റർ യോഗത്തിൽനിന്ന്
മസ്കത്ത്: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് മനോജ് നരിയംപുള്ളിയുടെ അധ്യക്ഷതയിൽ മസ്കറ്റ് റുവിയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പ്രസിഡന്റ് ഫൈസൽ വലിയകത്ത്, സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി, ട്രഷറർ മനോജ് നരിയംപുള്ളി, ഗ്ലോബൽ കോഓർഡിനേറ്റർ മുഹമ്മദ് യാസീൻ, രക്ഷാധികാരി മുഹമ്മദുണ്ണി. മറ്റു കമ്മിറ്റി ഭാരവാഹികളായി വൈസ് പ്രസിഡന്റ് - ഷാജീവൻ, ജോ. സെക്രട്ടറി -സുബിൻ സുധാകരൻ, സനോജ് പി.എസ്, വെൽഫയർ കോഓഡിനേറ്റർ അബ്ദുൽ അസീസ്, മീഡിയ കോഓഡി. മൻസൂർ, രാജീവ് ടി.കെ, ഫൈസൽ ആർ.എം എന്നിവരെയും എക്സിക്യൂട്ടിവ് അംഗങ്ങളായി സുബ്രഹ്മണ്യൻ വി.സി, നസീർ പി.കെ, ബാബു ടി.കെ, അബ്ദുൽ ഖാദർ, ഷാഹുൽ വി.സി.കെ, സമീർ പി.കെ, ലാലു പി.കെ, ശിവജി പൊന്നരശ്ശേരി, ജോസ് സി.ജെ, മുഹമ്മദ് അൻവർ, മുഹമ്മദ് സഫീർ എന്നിവരെയും തിരഞ്ഞെടുത്തു.ഗ്ലോബൽ കോഓർഡിനേറ്റർ സുബ്രഹ്മണ്യൻ, പ്രസിഡന്റ് മനോജ് , സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി , ട്രഷറർ മുഹമ്മദ് യാസീൻ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.