മസ്കത്ത്: യു.എ.ഇ ഓഫിസ് ഡെവലപ്മെന്റ് ആൻഡ് പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫാമിലി അഫേഴ്സ് മാര്ട്ടെർസ് ശൈഖ് തായിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഒമാൻ സന്ദർശനത്തിന് തുടക്കം. ഗതാഗത, ആശയ വിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജിനീയർ സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വലിയുടെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപ് നൽകി. ഒമാനിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് ബിന്‍ നഖിറ അല്‍ ദഹേരി, കായിക, യുവജന വിഭാഗം അണ്ടര്‍ സെക്രട്ടറി ബാസില്‍ ബിന്‍ അഹമദ് റവാസ് എന്നിവരും സംബന്ധിച്ചു. യു.എ.ഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂഇ ഉള്‍പ്പെടെ യു.എ.ഇ സംഘത്തിലുണ്ട്.
സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിന് ബിന്‍ ഹൈതം ബിന്‍ താരിഖുമായും ശൈഖ് തായിബ് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. മന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാരായ സയ്യിദ് സഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി, ബാസില്‍ ബിന്‍ അഹമദ് അള് റുവാസ്, യു.എ.ഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂഇ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.