സ​മൃ​ദ്ധി​യു​ടെ പ്ര​തീ​ക്ഷ​ക​ളു​മാ​യി  മ​ല​യാ​ളി​ക​ൾ വി​ഷു ആ​ഘോ​ഷി​ച്ചു 

മസ്കത്ത്: നന്മയും നിറസമൃദ്ധിയും നിറഞ്ഞ പുതുവർഷത്തിനായുള്ള പ്രാർഥനകളോടെ പ്രവാസി മലയാളികളും വിഷു ആഘോഷിച്ചു. ഏറെ വർഷങ്ങൾക്കുശേഷം വെള്ളിയാഴ്ചയെത്തിയ വിഷു ആഘോഷങ്ങളുടെ പൊലിമയേറ്റി. മറുനാടി​െൻറ പരിമിതികൾ മറികടന്ന് കണിക്കൊന്നയും കണിവെള്ളരിയും പഴങ്ങളുമടങ്ങുന്ന വിഷുക്കണി വിഭവങ്ങൾ സംഘടിപ്പിച്ച് സാധ്യമാകുന്നത്ര കേരളത്തനിമയോടെയാണ് പുലർച്ചെ ഫ്ലാറ്റുകളിൽ കണിയൊരുക്കിയത്. അമ്പലങ്ങളിൽ വിഷു പ്രമാണിച്ച് പ്രത്യേക പൂജാ കർമങ്ങൾ ഒരുക്കിയിരുന്നു. 
ദാർസൈത്തിലെ ക്ഷേത്രത്തിൽ വിഷുക്കണി ദർശിക്കാൻ നിരവധി പേർ എത്തി. അമ്പലത്തിൽനിന്ന് തിരികെയെത്തിയ ശേഷം സദ്യവട്ടങ്ങളുടെ ഒരുക്കങ്ങൾ ആരംഭിച്ചു. പലയിടത്തും ഫ്ലാറ്റുകളിലെ മലയാളി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സദ്യവട്ടങ്ങളും കലാപരിപാടികളും ഒരുക്കിയിരുന്നു. മലയാളികൾക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും സദ്യവിളമ്പാനും കലാപരിപാടികളുടെ ഒരുക്കങ്ങൾക്കുമൊക്കെ മുന്നിൽനിന്നു. ബാച്ച്ലർ അക്കോമഡേഷനുകളും ഏറെ ആഘോഷത്തോടെയാണ് വിഷുവിനെ വരവേറ്റത്. സദ്യയുണ്ണുന്നതിനായി സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം ഹോട്ടലുകളെ ആശ്രയിച്ചവരും കുറവല്ല. 20ഉം 24ഉം 29ഉം വിഭവങ്ങളോടെയായിരുന്നു റസ്റ്റാറൻറുകളിൽ വിഷുസദ്യയൊരുക്കിയത്. മികച്ച പ്രതികരണമാണ് വിഷു സദ്യക്ക് ഉണ്ടായതെന്ന് വിവിധ ഹോട്ടലുകളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. വാരാന്ത്യ അവധികൂടിയായതിനാൽ ഉച്ചക്ക് ശേഷം പലരും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രപോയി. വാദി ബനീ ഖാലിദ്, വാദി ഷാബ്, നഖൽ ഫോർട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. ഹോണ്ട റോഡിലെ ആർ.ഒ.പി ബിൽഡിങ് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന വിഷു ആഘോഷത്തിൽ നൂറിലധികം പേർ പെങ്കടുത്തു. ഫ്ലാറ്റിലെ മലയാളി കുടുംബങ്ങളുടെ വീടുകളിൽ  തയാറാക്കിയ 26ൽ പരം വിഭവങ്ങളോടെയുള്ള സദ്യയാണ് വിളമ്പിയത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മലയാളികളെ കൂടാതെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും സജീവ പങ്കാളിത്തം വഹിച്ച ആഘോഷങ്ങൾക്ക് ഇ.കെ പ്രജീഷ്, വിനോദ്, മുരളി, ഗണേഷ്, അസ്ഹർ, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി. മത്ര സൂഖില്‍ വിഷുദിനത്തിൽ നടന്ന പായസ വിതരണത്തിന് സുധീഷ്, ഷഫീഖ്, സുമേശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Vishu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.