മസ്കത്ത്: ടൂറിസം മേഖലക്ക് ഉണർവേകുന്നതിെൻറ ഭാഗമായി പ്രഖ്യാപിച്ച വിസരഹിത പ്രവേശനത്തിെൻറ കാലാവധി ഒമാൻ നീട്ടി. നേരത്തേ 10 ദിവസത്തേക്ക് വിസയില്ലാതെ ഒമാനിൽ തങ്ങുന്നതിന് അനുമതി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് 14 ദിവസമായാണ് വർധിപ്പിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. 103 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇൗ ആനുകൂല്യം. ഹോട്ടൽ റിസർവേഷൻ, ഹെൽത്ത് ഇൻഷുറൻസ്, റിേട്ടൺ ടിക്കറ്റ് എന്നിവ വേണം. 103 രാജ്യങ്ങളിൽ ഇന്ത്യയടക്കം 25 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിബന്ധന ബാധകമാണ്. ഇവർ ഒന്നുകിൽ അമേരിക്ക, കാനഡ, ആസ്ട്രേലിയ, ബ്രിട്ടൻ, ഷെങ്കൻ ഉടമ്പടി നിലനിൽക്കുന്ന രാഷ്ട്രങ്ങൾ, ജപ്പാൻ എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരോ അല്ലെങ്കിൽ കാലാവധിയുള്ള വിസയുള്ളവരോ ആയിരിക്കണം.
ജി.സി.സി രാഷ്ട്രങ്ങളിൽ തൊഴിൽ വിസയുള്ള ഇന്ത്യക്കാർ അടക്കമുള്ളവർക്കും സൗജന്യ പ്രവേശനം അനുവദിക്കുമെങ്കിലും ചില പ്രഫഷനുകളിലുള്ളവർക്ക് വിലക്കുണ്ട്. ഒരു മാസത്തെ കോവിഡ് ചികിത്സക്കുള്ള ഇൻഷുറൻസ് വേണം. പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ സാധുതയുണ്ടാകണം. ഒമാനിലെ താമസത്തിന് ആവശ്യമായ പണവും ഉണ്ടാകണം. യാത്രക്കാരുടെ സൗജന്യ പ്രവേശനത്തിനുള്ള യോഗ്യത ഉറപ്പുവരുത്തിയശേഷം മാത്രമേ വിമാനത്തിൽ കയറാൻ അനുവദിക്കൂ. സൗജന്യ പ്രവേശനത്തിന് അർഹരായവർക്ക് ഒപ്പം വരുന്ന ബന്ധുക്കൾക്കും നിശ്ചിത വിസകളില്ലെങ്കിലും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഡിസംബർ ആദ്യ വാരത്തിലാണ് സൗജന്യ പ്രവേശനം അനുവദിക്കാനുള്ള തീരുമാനം ഒമാൻ പ്രഖ്യാപിച്ചത്.
മസ്കത്ത്: സന്ദർശകർ കുറഞ്ഞത് എട്ടു ദിവസമെങ്കിലും രാജ്യത്ത് തങ്ങണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. നിർബന്ധിത ക്വാറൻറീൻ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ആർക്കും ഒമാനിൽനിന്ന് മടങ്ങുന്നതിനായുള്ള റിസർവേഷൻ നടത്തരുതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശം നൽകിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഏഴു ദിവസത്തെ ക്വാറൻറീനുശേഷം എട്ടാം ദിവസമാണ് പി.സി.ആർ പരിശോധന നടേത്തണ്ടതെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.