മസ്കത്ത്: ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 84 ശതമാനം വർധിച്ചു. നവംബറിൽ ഒമാനിൽ നടക്കുന്ന ‘മെയ്ഡ് ഇൻ ഖത്തർ’ പ്രദർശനത്തിെൻറ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. 150ലധികം ഖത്തരി സ്ഥാപനങ്ങൾ ഒമാനിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 116 ദശലക്ഷം ഒമാനി റിയാലാണ് ഇതിെൻറ മൂല്യം. പൂർണമായും ഖത്തരി മൂലധനത്തിലുള്ള 186 കമ്പനികളാണ് ഒമാനിലുള്ളത്. ഒമാനി-ഖത്തരി സംയുക്ത ഉടമസ്ഥതയിലുള്ള 146 കമ്പനികളും ഒമാനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് സി.ഇ.ഒ അബ്ദുൽ അസീം ബിൻ അബ്ബാസ് അൽ ബഹ്റാനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മിച്ചത്തിലും വർധനവുണ്ട്. 2016 ജൂണിന് മുമ്പ് 500 ദശലക്ഷം റിയാൽ ആയിരുന്നത് നിലവിൽ ഒരു ശതകോടി റിയാലിൽ എത്തിനിൽക്കുകയാണ്.
നവംബറിൽ നടക്കുന്ന പ്രദർശനത്തിൽ 200ഒാളം ഖത്തരി കമ്പനികളാണ് പെങ്കടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പ്രദർശനം സംബന്ധിച്ച ധാരണപ്പത്രവും വാർത്താസമ്മേളനത്തിൽ ഒപ്പുവെച്ചു. ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് സി.ഇ.ഒ അബ്ദുൽ അസീം ബിൻ അബ്ബാസ് അൽ ബഹ്റാനിയും ഖത്തർ ചേംബറിനെ പ്രതിനിധീകരിച്ച് സാലിഹ് ഹമദ് അൽ ശർഖിയുമാണ് ധാരണപ്പത്രത്തിൽ ഒപ്പുവെച്ചത്. ഖത്തറിലെ വ്യവസായ മേഖല പത്തു ശതമാനത്തിലധികം വളർച്ച കൈവരിച്ചതായി സാലിഹ് ഹമദ് അൽ ശർഖി പറഞ്ഞു. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട കമ്പനികളാകും കൂടുതലും പെങ്കടുക്കുക. ഒപ്പം പെട്രോകെമിക്കൽ, ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും പെങ്കടുക്കും. പ്രദർശനത്തിന് ഒപ്പം നിക്ഷേപക ഫോറവും നടക്കും. ഇതിൽ 15ഒാളം കരാറുകൾ ഒപ്പിടുകയും ചെയ്യുമെന്ന് അൽ ശർഖി പറഞ്ഞു. ഒക്ടോബറിൽ ഖത്തറിൽ നടക്കുന്ന പ്രദർശനത്തിൽ മറ്റു 12 രാഷ്ട്രങ്ങൾക്കുമൊപ്പം ഒമാനും പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.