യുനൈറ്റഡ് കാർഗോ കപ്പ് 16ന്
മസ്കത്ത്: ഒമാനിലെ ഫുട്ബാൾ പ്രേമികളായ പ്രവാസികളുടെ കൂട്ടായ്മയായ യുനൈറ്റഡ് കാർഗോ എഫ്.സിയുടെ യുനൈറ്റഡ് കാർഗോ കപ്പ് -സീസൺ രണ്ട് വെള്ളിയാഴ്ച നടക്കും. ദാർസൈത്തിലെ അൽ അഹലി സിദാബ് ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ മസ്ക്കത്തിലെ 16 ഫുട്ബാൾ ടീമുകൾ പങ്കെടുക്കും.
ഒമാനിലെ പുതിയ സെവൻസ് സീസണ് തുടക്കം കുറിക്കുന്ന ഫുട്ബാൾ ടൂർണമെന്റ്, ലഹരി വിപത്തിനെതിരെ ബോധവൽകരണമായി ‘സേ നോ ടു ഡ്രഗ്സ്; സേ യെസ് ടു ഫുട്ബാൾ’ എന്ന സന്ദേശം പകരും. കളറിംഗ് മത്സരവും ബിരിയാണി ഫെസ്റ്റും സംഘടിപ്പിക്കും.
മുൻ ഇന്ത്യൻ താരം മുഹമ്മദ് റാഫി അതിഥിയായി എത്തുമെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ലബ്ബുകളുടെ നറുക്കെടുപ്പും ട്രോഫി ആൻഡ് പോസ്റ്റർ പ്രകാശനം റംല ഖാദർ നടത്തി. നിയാസ് അബ്ദുൽ ഖാദർ മുഖ്യാഥിതി ആയി. കളറിങ് മൽസരം, ബിരിയാണി ഫെസ്റ്റ് എന്നിവയിൽ പങ്കെടുക്കുന്നവർ 79731032 നമ്പറിൽ രജിസ്റ്റർ ചെയ്യണം. സംഘാടകരായ സിയാദ് ഉണിച്ചിറ , സജി രാജ, ശബി, ജാബിർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.