ഹൃദയാഘാതം; കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്‌കത്ത്: കൊല്ലം തലവൂർ പണ്ടിതിട്ട കുഴിവിള വീട്ടിൽ ഹരികൃഷ്ണൻ നായർ (59) ഹൃദയാഘാതം മൂലം ഒമാനിലെ ബർക്കയിൽ നിര്യാതനായി.

2006 മുതൽ ഒമാനിൽ ഗൾഫാർ കമ്പനിയിൽ പ്ലാൻറ് ഡിവിഷനിൽ ജോലി ചെയ്തുവരുന്ന ഹരികൃഷ്ണൻ നായർ ബർക്കയിലെ ഖസീനിലായിരുന്നു താമസം. ഭാര്യ: ഹേമലത ഹരികൃഷ്ണൻ. മക്കൾ അനഘ, അനന്യ. മരുമകൻ: സൗരവ്.

റുസ്താഖ് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Kollam Native Dies of Heart Attack in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.