Posted On
date_range Updated On
date_range മാലിന്യം സുരക്ഷിതമായി നിക്ഷേപിക്കണം; മുനിസിപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശവുമായി വടക്കൻ ബാത്തിന ഗവർണറേറ്റ്
മസ്‌കത്ത്: ഗാർഹിക മാലിന്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ട് ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റ്. മാലിന്യശേഖരണത്തിൽ ഏർപ്പെടുന്ന മുനിസിപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിർദേശം.വീടുകളിൽനിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുമ്പോൾ ജീവനക്കാർക്ക് പരിക്കേൽക്കാൻ ഇടയാക്കുന്ന വസ്തുക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
മൂർച്ചയുള്ള വസ്തുക്കൾ, പൊട്ടിയ ഗ്ലാസ്, മറ്റ് അപകടകരമായ മാലിന്യങ്ങൾ എന്നിവ സുരക്ഷിതമായി പൊതിഞ്ഞ് നിക്ഷേപിക്കേണ്ടത് പ്രധാനമാണ്. മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനൊപ്പം മാലിന്യശേഖരണ പ്രവർത്തനങ്ങൾ സുഗമമാക്കാനും പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് ഗവർണറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.