ദക്ഷിണ ശർഖിയ ഗവർണർ ഡോ. യഹ്‌യ ബിൻ ബദർ അൽ മഅ്‌വാലിയുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുന്നു

മസീറയിൽ 5.775 ദശലക്ഷം റിയാലിന്റെ വിനോദസഞ്ചാര വാണിജ്യ പദ്ധതി

മസ്കത്ത്: ഒമാനിലെ മസീറ ദ്വീപിൽ 5.775 ദശലക്ഷം റിയാൽ ചെലവിൽ ഒരുങ്ങുന്ന വിനോദസഞ്ചാര വാണിജ്യ പദ്ധതിക്ക് തുടക്കമായി. 60,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം തിങ്കളാഴ്ച നടന്നു.ദക്ഷിണ ശർഖിയ ഗവർണർ ഡോ. യഹ്‌യ ബിൻ ബദർ അൽ മഅ്‌വാലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. യുണൈറ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനിയാണ് പദ്ധതി വികസിപ്പിക്കുന്നത്.

മസീറ ദ്വീപിൽ 5.775 ദശലക്ഷം റിയാൽ ചെലവിൽ ഒരുങ്ങുന്ന വിനോദസഞ്ചാര വാണിജ്യ പദ്ധതി

20 മുറികളുള്ള ടൂറിസ്റ്റ് ലോഡ്ജ്, 40-ലധികം വില്ലകളും ഷാലേകളും, പരമ്പരാഗത വാണിജ്യ വിപണി, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഹാൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. കാൽനടയാത്രക്കാർക്കുള്ള നടപ്പാതകൾ, ഉദ്യാനങ്ങൾ, ഹരിതമേഖലകൾ എന്നിവയും ഒരുക്കും.

മസീറയുടെ പ്രകൃതിഭംഗിയും പൈതൃകവും സാംസ്കാരിക സവിശേഷതകളും പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകുന്നതിനൊപ്പം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും വീട്ടിലിരുന്ന് ഉൽപന്നങ്ങൾ നിർമിക്കുന്ന കുടുംബങ്ങൾക്കും വിപണന അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Masirah Island Tourism Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.