ഇൻസ്പയർ ഒമാൻ സമ്മിറ്റ്: ഒമാൻ രാജകുടുംബാംഗം സയ്യിദ് മുഹമ്മദ് ബിൻ സാലിം അൽ സഈദ് മുഖ്യാതിഥിയായി പ​ങ്കെടുക്കും

മസ്കത്ത്: ഇൻസ്പയർ ഒമാൻ സമ്മിറ്റിൽ രാവിലെ 10ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ ഒമാൻ രാജകുടുംബാംഗം സയ്യിദ് മുഹമ്മദ് ബിൻ സാലിം അൽ സഈദ് മുഖ്യാതിഥിയായി പ​ങ്കെടുക്കും. അൽ സഈദ് രാജവംശത്തിലെ സയ്യിദ് സാലിം ബിൻ അലി അൽ സഈദിന്റെ കുടുംബ പരമ്പരയിലെ പ്രമുഖനായ അദ്ദേഹം, ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് ഓഫ് പ്രോട്ടോക്കോൾ ഉൾപ്പെടെയുള്ള നിർണായക പദവികൾ വഹിച്ചിട്ടുള്ള മുതിർന്ന നയതന്ത്രജ്ഞനാണ്.

സുൽത്താനേറ്റിന്റെ ഔദ്യോഗിക പദവികൾ വഹിക്കുന്നതിനൊപ്പം അന്താരാഷ്ട്ര പ്രതിനിധികളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കും നയതന്ത്ര കൂടിക്കാഴ്ചകൾക്കും അദ്ദേഹം നിരന്തരം നേതൃത്വം നൽകി വരുന്നുണ്ട്. സുൽത്താനേറ്റിലെ പ്രമുഖ ദേശീയ-സാമ്പത്തിക ഫോറങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും മുഖ്യ രക്ഷാധികാരിയായും അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരുന്നു. ഉദ്ഘാടന സെഷനിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ അടക്കമുള്ള മറ്റു പ്രമുഖരും പ​ങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ഡെസ്ക്ക് പ്രവർത്തനസജ്ജമാകും. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും www.inspireoman.com

Tags:    
News Summary - Oman Diplomat Joins Inspire Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.