പരിശോധനയിൽ കണ്ടെത്തിയ അനധികൃത അലക്കു കേന്ദ്രം
Posted On
date_range Updated On
date_range അനധികൃത അലക്കു കേന്ദ്രം; വിദേശികളെ അറസ്റ്റ് ചെയ്തു
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ ലൈസൻസില്ലാതെ വസ്ത്രം അലക്കുന്ന കേന്ദ്രം നടത്തിയ വിദേശികളെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷെൻറയും റോയൽ ഒമാൻ പൊലീസിെൻറയും സഹകരണത്തോടെ സിവിൽ ഇൻസ്പെക്ഷൻ ടീം നടത്തിയ പരിശോധനയിലാണ് അൽ സാദ ഏരിയയിൽ വസ്ത്രങ്ങൾ കഴുകുകയും ഇസ്തിരിയിടുകയും ചെയ്യുന്ന കേന്ദ്രം കണ്ടെത്തിയത്. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ദോഫാർ മുനിസിപ്പാലിറ്റി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.