മസ്കത്ത്: അക്കൗണ്ട് ഉടമകൾക്ക് നൂതനമായ ഇൻഷുറൻസ് ഉപകരണങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച കരാറിൽ ബാങ്ക് മസ്കത്തും ലോകത്തിലെ മുൻനിര ധനകാര്യ സേവന ദാതാക്കളായ മെറ്റ്ലൈഫും ഒപ്പുവെച്ചു. പത്തു വർഷത്തേക്കാണ് മെറ്റ്ലൈഫുമായുള്ള ധാരണ. ബാങ്ക് മസ്കത്ത് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സി.ഇ.ഒ അബ്ദുൽ റസാഖ് അലി ഇസ്സയും മെറ്റ്ലൈഫ് മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക റീജനൽ മേധാവി ഗാർഷ്യ വില്ലലോണും ഇതുസംബന്ധിച്ച ധാരണപ്പത്രത്തിൽ ഒപ്പുവെച്ചു. മേഖലയിലെ മുൻനിര ബാങ്ക് എന്ന സ്ഥാനം കൈവരിക്കാൻ ഇൗ ധാരണ സഹായകമാകുമെന്ന് ബാങ്ക് മസ്കത്ത് സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.