മസ്കത്ത് സിറ്റി ടൂറുമായി നോട്ടിക്ക മറൈൻ ടൂർസ്

മസ്കത്ത്: മസ്കത്ത് നഗരത്തിന്റെ കാഴ്ചകളിലേക്ക് സന്ദർശകർക്ക് പുതിയ അനുഭവം പകരാൻ ഫുൾ ഡേ സിറ്റി ടൂർ പാക്കേജുമായി നോട്ടിക മറൈൻ ടൂർസ്. സ്വദേശികൾക്കും പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിലാണ് സ്​പെഷൽ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. മറൈൻ ടൂറിസവും മറ്റു ട്രാവൽ സേവനങ്ങളും നൽകുന്ന നോട്ടിക മറൈൻ ടൂർസ് കരയിലെ ടൂറിസം അനുഭവങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സഞ്ചാരികൾക്കായി മസ്കത്ത് സിറ്റി ടൂർ പാക്കേജ് ഒരുക്കിയിരിക്കുന്നത്. മസ്കത്ത് നഗരത്തിന്റെ ചരിത്ര പാരമ്പര്യവും നഗരാനുഭവവും ഒരു പോലെ പാക്കേജ് സന്ദർശകർക്ക് പകർന്നു നൽകും.

ഒമാനിലെ ഏറ്റവും വലിയ പള്ളിയായ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിൽനിന്നാണ് ടൂർ ആരംഭിക്കുക. തുടർന്ന്, റോയൽ ഓപറ ഹൗസും തെരഞ്ഞെടുത്ത മ്യൂസിയങ്ങളും സന്ദർശിക്കും. വാട്ടർഫ്രണ്ട് ഭക്ഷണശാലകളും കാഴ്ചകളും ആസ്വദിക്കാൻ കഴിയുന്ന അൽ മൗജ് മറീന തുടർന്ന് സന്ദർശിക്കും. ഉച്ച ഭക്ഷണത്തിന് ശേഷം, പഴയ മസ്കത്തിലേക്ക് തിരിക്കും. അൽ ആലം പാലസ്, അൽ ജലാലി, അൽ മിറാനി കോട്ടകൾ എന്നിവയുടെ ഫോട്ടോ എടുക്കാനുള്ള അവസരമൊരുക്കും. നാഷനൽ മ്യൂസിയം അല്ലെങ്കിൽ ബൈത്ത് അൽ സുബൈർ മ്യൂസിയം സന്ദർശിക്കും.

വൈകുന്നേരം മത്ര കോർണിഷിലൂടെയുള്ള നടത്തവും പരമ്പരാഗത ചന്തയായ മത്ര സൂഖ് സന്ദർശനവും കടൽത്തീര കാഴ്ചകൾ ആസ്വദിക്കാൻ മത്ര കോട്ടയും പാക്കേജിൽ ഉൾപ്പെടുന്നു. പ്രഫഷനൽ ഗൈഡുകളുടെ സേവനത്തോ​ടെ കുടുംബങ്ങൾക്കും കൂട്ടായ്മകൾക്കും വ്യക്തികൾക്കും അനുയോജ്യമായ നിരക്കിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്ന​തന്ന് നോട്ടിക മറൈൻ ടൂർസ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് +968 92411800 നമ്പറിൽ ബന്ധപ്പെടുകയോ Nautica Marine വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം

Tags:    
News Summary - Nautica Marine Tours with Muscat City Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.