മസ്കത്ത്: പ്രവാസി വെൽഫെയർ ബൗഷർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ ബോക്സ് ക്രിക്കറ്റ് കർണിവൽ വെള്ളിയാഴ്ച നടക്കും. വൈകുന്നേരം നാലു മുതൽ ഗാല ഓയാസിസ് ഗ്രൗണ്ടിൽ ഒമാനിലെ പ്രമുഖരായ 16 ടീമുകൾ മാറ്റുരക്കുന്ന കായിക പരിപാടിയോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ് , ഫുഡ് ഫെസ്റ്റിവൽ, മുട്ടിപ്പാട്ട് തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി പരിപാടികൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
ബോക്സ് ക്രിക്കറ്റ് കാർണിവലിന്റെ ട്രോഫി അനാഛാദനവും ഗ്രൂപ് നിർണയവും കഴിഞ്ഞദിവസം നടന്നു. ക്യുമിൻസ് കാറ്ററിങ് ഹാളിൽ നടന്ന ടീം ഗ്രൂപ് നിർണയ നറുക്കെടുപ്പിന് മുൻ സംസ്ഥാന ക്രിക്കറ്റ് താരം അജയ് ശിവദാസ് നേതൃത്വം നൽകി. ചടങ്ങിൽ പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് നൗഷാദ് എടപ്പാൾ, ടൂർണമെന്റ് കൺവീനർ അഞ്ജബ്, ബൗഷർ മേഖല പ്രസിഡന്റ് നസീം, അസീസ് വയനാട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.