ഗാ​ല ഹോ​ളി സ്പി​രി​റ്റ് ക​ത്തോ​ലി​ക ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന മ​ന്ന ഫെ​സ്റ്റി​ന്റെ തി​ര​ക്ക്

ഹോ​ളി സ്പി​രി​റ്റ് കത്തോലി​ക ദേ​വാ​ല​യ​ത്തി​ൽ ‘മ​ന്ന ഫെ​സ്റ്റ് -2’ സം​ഘ​ടി​പ്പി​ച്ചു

മ​സ്‌​ക​ത്ത്: ഗാ​ല ഹോ​ളി സ്പി​രി​റ്റ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ‘മ​ന്ന ഫെ​സ്റ്റ് -2’ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ൽ പാ​രി​ഷ് വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ട​ക്കൂ​ട്ട്, ഫാ. ​സോ​ള​മ​ൻ, ഫാ. ​സി​ജോ, ഫാ. ​ഗ​ബ്രി​യേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ല ഹോ​ളി സ്പി​രി​റ്റ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ വി​വി​ധ ക​മ്മ്യൂ​ണി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫു​ഡ് സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്.

മ​ല​യാ​ളം, ഫി​ലി​പ്പീ​നോ, ഗോ​വ​ൻ, മം​ഗ​ളൂ​രി​യ​ൻ, ത​മി​ഴ്, ശ്രീ​ല​ങ്ക​ൻ, ആ​ഫ്രി​ക്ക, ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​റ​ബി​ക് തു​ട​ങ്ങി വി​വി​ധ ഭാ​ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും യൂ​ണി​റ്റു​ക​ളു​ടെ​യും കീ​ഴി​ൽ നാ​ൽ​പ​തോ​ളം സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു.


ഗാ​ല ഹോ​ളി സ്പി​രി​റ്റ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ

ന​ട​ന്ന മ​ന്ന ഫെ​സ്റ്റ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി. കേ​ര​ള​ത്തി​ന്റെ സാം​സ്‌​കാ​രി​ക ത​നി​മ​യേ​റു​ന്ന ത്രി​പു​ട മ​സ്ക​ത്ത് അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​വും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. കൂ​ടാ​തെ വി​വി​ധ ഭാ​ഷ ക​മ്മ്യൂ​ണി​റ്റി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​യ​ക​രാ​യ സ​ത്താ​ർ, ആ​രാ​ധി​ക എ​ന്നി​വ​ർ ന​യി​ച്ച മ്യൂ​സി​ക് നൈ​റ്റും , ഈ​ജി​പ്ഷ്യ​ൻ ക​ലാ​രൂ​പ​മാ​യ ത​ന യോ​ര ഡാ​ൻ​സും, ബ​ബി​ൾ ഡാ​ൻ​സും ഫെ​സ്റ്റി​ന് മാ​റ്റു​കൂ​ട്ടി.

ച​ർ​ച്ച് ഡ​യ​റ​ക്ട​ർ ഫാ​ദ​ർ ജോ​ർ​ജ് വ​ട​ക്കൂ​ട്ട്, കോ​ഓ​ഡി​നേ​റ്റ​ർ ഗോ​ഡ് വി​ൻ, ക​ൾ​ച്ച​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ആ​ൽ​വി​ൻ , ഫി​നാ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ റോ​ബ​ർ​ട്ട്, പാ​രി​ഷ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് കി​ങ്സ്ലീ എം​ബാ​മ്പേ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Manna Fest-2' organized at Holy Spirit Catholic Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.