‘പ്ര​വാ​സി​ക​ളും കാ​ൻ​സ​റും’​വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

മ​സ്‌​ക​ത്ത്: ലോ​ക കാ​ൻ​സ​ർ പ്ര​തി​രോ​ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘പ്ര​വാ​സി​ക​ളും കാ​ൻ​സ​റും’​എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് മെ​മ്പ​ർ ഡോ. ​രാ​ജ്യ​ശ്രീ നാ​രാ​യ​ണ​ൻ​കു​ട്ടി ക്ലാ​സെ​ടു​ത്തു.

കേ​ര​ള​ത്തി​ൽ പ്ര​ധാ​ന സാം​ക്ര​മി​കേ​ത​ര രോ​ഗ​മാ​യി കാ​ൻ​സ​ർ മാ​റു​ന്ന​താ​യും,ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​യാണു​ണ്ടാ​യ​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ കാ​ൻ​സ​ർ തി​രി​ച്ച​റി​ഞ്ഞാ​ൽ അ​ത് പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​ൻ സാ​ധി​ക്കും. കാ​ൻ​സ​ർ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​മാ​ണ് പ​ല​പ്പോ​ഴും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്നും ഒ​മാ​നി​ലും നാ​ട്ടി​ലു​മു​ള്ള പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ൾ പ്ര​വാ​സി​ക​ളും ഉ​പ​യോ​ഗ​പ്പെ​ത്ത​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലെ നി​യ​ന്ത്ര​ണം, കൃ​ത്യ​മാ​യ വ്യാ​യാ​മം, ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ക​ലം, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലു​ള്ള വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലൂ​ടെ ന​മു​ക്ക് കാ​ൻ​സ​റി​നെ ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നും അ​തി​ജീ​വി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് കാ​ൻ​സ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ബാ​ല​കൃ​ഷ്ണ​ൻ വ​ലി​യാ​ട്ട് അ​ഭി​പ്രാ​യ​പെ​ട്ടു.

പ്ര​സി​ഡ​ന്റ് വി​ജി തോ​മ​സ് വൈ​ദ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ബി​ജു അ​ത്തി​ക്ക​യം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി നൂ​റു​ദ്ദീ​ൻ ആ​ശം​സ​യും വൈ​സ് പ്ര​സി​ഡ​ന്റ് ജ​സീം ക​രി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Immigrants and Cancer’ webinar organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.