Posted On
date_range Updated On
date_range അറബിക്കടലിൽ ഉഷ്ണമേഖല കൊടുങ്കാറ്റ് ; ഒമാനെ നേരിട്ട് ബാധിക്കില്ല
മസ്കത്ത്: ഈ ആഴ്ച അവസാനത്തോടെ കിഴക്കൻ അറബിക്കടലിൽ ഉഷ്ണമേഖല കൊടുങ്കാറ്റ് രൂപപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. നാഷനൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്ററിലെ സ്പെഷ്യലിസ്റ്റുകൾ അറബിക്കടലിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
അടുത്ത അഞ്ചു ദിവസത്തേക്ക് ഉഷ്ണമേഖല കൊടുങ്കാറ്റ് ഒമാനിൽ നേരിട്ടോ അല്ലാതെയോ യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാക്കില്ലെന്ന് സി.എ.എ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.