Posted On
date_range Updated On
date_range സ്പോൺസറുമായി കരാർ ഒപ്പിട്ടു മടങ്ങുന്നതിനിടെ തൃശൂർ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ തൃശുർ സ്വദേശി മരിച്ചു. ചാവക്കാട് എടക്കഴിയൂർ സ്വദേശി തൈകൂട്ടത്തിൽ ഹൗസിൽ അയമുവിന്‍റെ മകൻ ഷറഫുദ്ദീൻ (54) ആണ് മരിച്ചത്.
തിങ്കളാഴ്ച സോഹാർ സെല്ലാൻ റൗണ്ട് എബൗട്ടിലാണ് സംഭവം. മസ്കത്തിൽ സ്പോൺസറുമായി കരാർ ഒപ്പിട്ടു കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. മുമ്പ് മസ്കത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം ഷിനാസിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പുതിയ വിസയിൽ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.
മാതാവ്: ആമിന. ഭാര്യ: ഷക്കീല. സഹോദരൻ: നിഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.