ആവേശ കാഴ്ചകളുമായി ടൂർ ഓഫ് സലാലക്ക് തുടക്കം

മസ്കത്ത്: പച്ച പുതച്ചിരിക്കുന്ന സലാലക്ക് ആവേശ കാഴ്ചകൾ സമ്മാനിച്ച് ടൂർ ഓഫ് സലാല സൈക്ലിങ് റേസിന്‍റെ രണ്ടാം പതിപ്പിന് തുടക്കമായി.

11 ടീമുകളെ പ്രതിനിധീകരിച്ച് 70 സൈക്ലിങ് താരങ്ങളാണ് മത്സരത്തിനുള്ളത്. ആദ്യ റൗണ്ടിൽ ഇമാറാത്തി താരം സെയ്ഫ് അൽ കാബി വിജയിച്ചു. ദർബത് വെള്ളച്ചാട്ടം മുതൽ അയ്ൻ അഷാത്തുവരെയുള്ള 116 കിലോമീറ്ററിലായിരുന്നു ആദ്യ റൗണ്ട്. ഇമാറാത്തി താരങ്ങളായ അൽ മൻസൂരി, ഖാലിദ് മയൂഫ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാരവും സാംസ്കാരിക ആകർഷണങ്ങളും ഉയർത്തിക്കാട്ടുകയാണ് ടൂർ ഓഫ് സലാലയിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാം റൗണ്ട് തിങ്കളാഴ്ച അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിൽനിന്ന് ആരംഭിച്ച് കൈറൂൺ ഹൈരിതിൽ സമാപിക്കും -100 കി.മീറ്റർ. ചൊവ്വാഴ്ച മിർബത്ത് കാസിലിൽ നിന്ന് ആരംഭിക്കുന്ന മൂന്നാം റൗണ്ടിന് 123 കി.മീ ദൈർഘ്യമുണ്ടാകും.

അഖബത്ത് ഹാഷിർ, താവി അറ്റൈർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വാദി ദർബത്തിൽ സമാപിക്കു. സമാപന ദിനമായ ബുധനാഴ്ച ഖോർ റോറിയിൽ നിന്ന് മുനിസിപ്പാലിറ്റി റിക്രിയേഷൻ സെന്ററിലേക്കായിരിക്കും മത്സരം. 116 കി.മീറ്റർ ആണ് ഇതിന്‍റെ ദൂരം.

Tags:    
News Summary - Tour of Salalah begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.