അനസ്

തിരൂർ സ്വദേശിയായ യുവാവിനെ ഒമാനിൽ കാണാതായതായി പരാതി

തിരൂർ: ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ ഒമാനിൽ കാണാതായതായി പരാതി. തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെയാണ് (34) കാണാതായത്. ഒന്നര മാസം മുമ്പ് വിസിറ്റിങ് വിസയിൽ ജോലി അന്വേഷിച്ചു വന്ന അനസ് കാബൂറയിലായിരുന്നു ജോലി ചെയ്തിരുന്നത്.

മാനസിക വിഷമതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നാട്ടിലേക്കുപോകുന്നതിനായി എയർ പോർട്ടിലേക്ക് അയച്ചെങ്കിലും അനസിനെ കാണാതാവുകയായിരുന്നു. പിന്നീട് മസ്കത്തിന്റെ ചിലയിടങ്ങളിൽ ഇയാളെ കണ്ടതായി സൂചനയുണ്ട്. വിവരം ലഭിക്കുന്നവർ 92668910, 99724669 നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - tirur native found missing in tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.