മസ്കത്ത്: ഒമാനിൽ വരുന്ന ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വടക്കൻ ഗവർണറേറ്റുകളിൽ വടക്ക്-പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വരുംദിവസങ്ങളിൽ താപനിലയിൽ താരതമ്യേന കുറവുണ്ടാകുമെന്നാണ് അറിയിപ്പ്. ബുധനാഴ്ച വൈകീട്ട് മുതൽ ആരംഭിച്ച ഈ കാറ്റ് ഏതാനും ദിവസങ്ങൾകൂടി തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
കാറ്റുമൂലം മരുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
ഒമാൻ തീരങ്ങളിൽ തിരമാലകൾ രണ്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. വെള്ളിയാഴ്ചയോടെ മസ്കത്തിൽ താപനില ഏകദേശം 26 ഡിഗ്രി സെൽഷ്യസിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.