ഡോ. റ​ജു​ലാ​ൽ റഫീഖ്

 മ​സ്ക​ത്ത്: ഒ​മാ​നി പാ​ര​മ്പ​ര്യ​ത്തെ​യും റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ആ​ത്മീ​യ ചൈ​ത​ന്യ​ത്തെ​യും വ​ര​ക​ളി​ലേ​ക്ക് പ​ക​ർ​ത്തു​ക​യാ​ണ് മ​ല​യാ​ളി​യാ​യ ഡോ. ​റ​ജു​ലാ​ൽ റ​ഫീ​ഖ്. ക​ലാ​കാ​ര​നും ബി​സി​ന​സു​കാ​ര​നു​മാ​യ ഡോ. ​റ​ജു​ലാ​ൽ റ​ഫീ​ഖ് റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ആ​ത്മീ​യ ചൈ​ത​ന്യ​വും പാ​ര​മ്പ​ര്യ​ങ്ങ​ളും ആ​വി​ഷ്‌​ക​രി​ച്ച് ‘പെ​ൻ-​ആ​ൻ​ഡ്-​വാ​ഷ്’ ശൈ​ലി​യി​ൽ മ​നോ​ഹ​ര​മാ​യി ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

 

ഒ​മാ​നി​ലെ റ​മ​ദാ​ൻ കാ​ല​ത്തി​ലെ വി​വി​ധ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഈ ​ചി​ത്ര​ങ്ങ​ളി​ൽ തെ​ളി​യു​ന്നു. ആ​ശ​യ​ങ്ങ​ളു​ടെ അ​ധി​ക​ഭാ​ര​മി​ല്ലാ​തെ ആ ​ചി​ത്ര​ങ്ങ​ളോ​രോ​ന്നും കാ​ഴ്ച​ക്കാ​ര​നോ​ട് ല​ളി​ത​മാ​യി സം​വ​ദി​ക്കു​ന്നു. അ​യ​ൽ​പ​ക്ക​ങ്ങ​ളെ സു​ഹൂ​റി​നാ​യി വി​ളി​ച്ചു​ണ​ർ​ത്തു​ന്ന മു​സ​ഹ​റാ​ത്തി, പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യി ത​സ്ബീ​ഹ് മാ​ല​യി​ൽ നാ​മ​ജ​പം ചെ​യ്യു​ന്ന ഒ​മാ​നി വ​യോ​ധി​ക, നോ​മ്പു തു​റ​ക്കാ​യു​ള്ള വി​ഭ​വ​ങ്ങ​ൾ ക​ല്ല​ടു​പ്പി​ൽ ചു​ട്ടെ​ടു​ക്കു​ന്ന ഒ​മാ​നി ഗ്രാ​മീ​ണ വ​നി​ത, സാ​യാ​ഹ്ന​ത്തി​ൽ സൊ​റ പ​റ​യു​ന്ന​വ​ർ തു​ട​ങ്ങി ഒ​മാ​നി ജീ​വി​ത​ത്തി​ൽ ക​ണ്ട​റി​ഞ്ഞ നി​മി​ഷ​ങ്ങ​ളെ വ​ര​യി​ൽ ചാ​ലി​ക്കു​ക​യാ​ണ് റ​ജു​ലാ​ൽ.

 

വി​ശ​ദാം​ശ​ങ്ങ​ൾ​ക്കു പ​ക​രം മി​ത​മാ​യ നി​റ​ങ്ങ​ളും വെ​ളി​ച്ച​ത്തി​ന്റെ ക്ര​മീ​ക​ര​ണ​വും ഉ​പ​യോ​ഗി​ച്ച് ആ​ത്മീ​യ​മാ​യ ഒ​രു അ​ന്ത​രീ​ക്ഷ​മാ​ണ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ സൃ​ഷ്ടി​ക്കു​ന്ന​ത്. പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ നി​ശ​ബ്ദ​ത​യും പ​ങ്കു​വെ​ക്ക​ലി​ന്റെ സ​ന്തോ​ഷ​വും നി​റ​യു​ന്ന സ​മൂ​ഹ ഇ​ഫ്താ​റി​ന്റെ ചി​ത്രം വ്ര​ത​ശു​ദ്ധി​യു​ടെ സൗ​ന്ദ​ര്യം പ​ക​ർ​ത്തു​ന്ന​താ​ണ്. ബി​സി​ന​സ് രം​ഗ​ത്ത് സ​ജീ​വ​മാ​യി​രി​ക്കു​മ്പോ​ഴും സ​ർ​ഗ​ശേ​ഷി കൈ​വി​ടാ​തെ ചി​ത്ര​ര​ച​ന​യും എ​ഴു​ത്തും തു​ട​രു​ക​യാ​ണ് റ​ജു​ലാ​ൽ. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് ആ​ഷി​യാ​ന​യി​ൽ റി​ട്ട. എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്റെ​യും പ​രേ​ത​യാ​യ റ​ഹീ​ന ബീ​വി​യു​ടെ​യും മ​ക​നാ​ണ്.

 

ഒ​രി​ക്ക​ൽ കാ​മ​റ​ക്കും മൈ​ക്കി​നും മു​ന്നി​ൽ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചി​രു​ന്ന റ​ജു​ലാ​ൽ, ഇ​ന്ന് ത​ന്റെ ബ്ര​ഷി​ലൂ​ടെ​യും ചാ​യ​ക്കൂ​ട്ടി​ലൂ​ടെ​യു​മാ​ണ് ജീ​വി​ത​ഗ​ന്ധി​യാ​യ ഇ​ത്ത​രം ക​ഥ​ക​ൾ പ​റ​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ൾ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടു ത​വ​ണ കാ​ർ​ട്ടൂ​ണി​ന് ഒ​ന്നാം സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്. പ്രീ​ഡി​ഗ്രി കാ​ല​ത്തു​ത​ന്നെ ജ​ന​യു​ഗം, കേ​ര​ള കൗ​മു​ദി തു​ട​ങ്ങി​യ​വ​യി​ൽ കാ​ർ​ട്ടൂ​ണു​ക​ൾ വ​ര​ച്ചു. കേ​ര​ള കൗ​മു​ദി​യു​ടെ വാ​രാ​ന്ത​പ്പ​തി​പ്പി​ൽ ‘ഓ​ർ​മ​യി​ൽ ഒ​രു യാ​ത്രാ​മൊ​ഴി’ എ​ന്ന​പേ​രി​ൽ അ​മ്പ​തി​ലേ​റെ ല​ക്ക​ങ്ങ​ൾ കോ​ളം കൈ​കാ​ര്യം​ചെ​യ്തു. ഇ​തി​ന​ടെ മൂ​ന്നു​വീ​തം ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. മ​ല​യാ​ള​ത്തി​ലെ വി​വി​ധ ചാ​ന​ലു​ക​ളി​ൽ പ്രോ​ഗ്രാം അ​വ​താ​ര​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു. 2010ൽ ​മ​സ്ക​ത്തി​ലെ​ത്തി​യ റ​ജു​ലാ​ൽ ടോ​സ്റ്റ് മാ​സ്റ്റ​ർ ക്ല​ബ് നേ​തൃ​സ്ഥാ​ന​ത്തും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഒ​മാ​ൻ ത​ന്നെ ഏ​റെ പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​ൾ​ഫി​ന്റെ സൗ​ക​ര്യ​ങ്ങ​ളോ​ടൊ​പ്പം പാ​ര​മ്പ​ര്യ​ത്തി​ന്റെ വി​ശു​ദ്ധി നി​ല​നി​ർ​ത്തു​ന്ന ഒ​മാ​നി​ലെ ജീ​വി​ത​ത്തി​ന് ഒ​രു താ​ള​മു​ണ്ടെ​ന്നും അ​താ​ണ് ത​ന്നെ ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്നും റ​ജു​ലാ​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. മ​സ്ക​ത്തി​ലെ ഗു​ബ്ര​യി​ൽ താ​മ​സി​ക്കു​ന്ന റ​ജു​ലാ​ലി​ന്റെ കു​ടും​ബ​വും കൂ​ടെ​യു​ണ്ട്.

ഭാ​ര്യ: നി​ൻ​സ ബീ​വി. മ​ക്ക​ൾ: ആ​ഷി​ഖ് റ​ജു​ലാ​ൽ, അ​ൽ അ​മീ​ൻ റ​ജു​ലാ​ൽ. 

 

Tags:    
News Summary - The spiritual colors that emerge during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.