ഇ​ന്ദ്ര​ജി​ത്ത് ജ​ഗ​ജി​ത്ത്

സി​നി​മ​യി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ പ്ര​വാ​സി വി​ദ്യാ​ർ​ഥി ഇ​ന്ദ്ര​ജി​ത്ത് ജ​ഗ​ജി​ത്ത്

മ​സ്ക​ത്ത്: സി​നി​മ ലോ​ക​ത്ത് ചു​വ​ടു​റ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​വാ​സി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യാ​യ ഇ​ന്ദ്ര​ജി​ത്ത് ജ​ഗ​ജി​ത്ത്. ഒ​മാ​ന​ലെ ഗ​ൾ​ഫ് കോ​ള​ജി​ൽ ബി​കോം വി​ദ്യാ​ർ​ഥി​യാ​യ ഇ​ന്ദ്ര​ജി​ത്ത് വേ​ഷ​മി​ട്ട ത​മി​ഴ് സി​നി​മ​യാ​യ ‘ആ​ഴി’ വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി​യും ഒ​മാ​നി​ൽ ബി​സി​ന​സു​കാ​ര​നു​മാ​യ ജ​ഗ​ജി​ത്ത് പ്ര​ഭാ​ക​ര​ന്റെ​യും സു​മ​ന ജ​ഗ​ജി​ത്തി​ന്റെ​യും മ​ക​നാ​യ ഇ​ന്ദ്ര​ജി​ത്ത് ജ​ഗ​ജി​ത്ത് ഇ​തി​ന​കം പ​ത്തോ​ളം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടു ക​ഴി​ഞ്ഞു.

വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. അ​വി​ചാ​രി​ത​മാ​യാ​ണ് ഇ​ന്ദ്ര​ജി​ത്ത് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. മാ​ധ​വ് രാം​ദാ​സ് സം​വി​ധാ​നം ചെ​യ്ത് ഗി​ന്ന​സ് പ​ക്രു പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ‘ഇ​ള​യ രാ​ജ’​യി​ലാ​ണ് ആ​ദ്യം വേ​ഷ​മി​ടു​ന്ന​ത്. ഓ​ഡി​ഷ​നി​ലൂ​ടെ​യാ​യി​രു​ന്നു അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. പി​ന്നീ​ട് ചെ​റു​തും വ​ലു​തു​മാ​യി പ​ത്തോ​ളം ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​യ പൊ​ങ്കാ​ല’ എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​തി​നാ​യ​ക​വേ​ഷം ല​ഭി​ച്ച​തോ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ത​മി​ഴ് സി​നി​മ​യാ​യ ‘ആ​ഴി’​യി​ലും ശ്ര​ദ്ധേ​യ​വേ​ഷ​മാ​ണു​ള്ള​ത്. മാ​ധ​വ് രാം​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ന​ട​ൻ ശ​ര​ത്കു​മാ​റാ​ണ് നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. റ​സൂ​ൽ പൂ​ക്കു​ട്ടി സൗ​ണ്ട് ഡി​സൈ​ന​റാ​യും ജാ​സി ഗി​ഫ്റ്റ് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും ചി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​വു​ന്നു​ണ്ട്.

ര​ജി​ത്തി​ന്റെ സം​വി​ധാ​ന​ത്തി​ൽ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ഇ​റ​ങ്ങു​ന്ന ‘അ​ഴ​കി​യ ലൈ​ല’, ജി​ജു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഉ​റു​മ്പു​ക​ൾ ഉ​റ​ങ്ങാ​റി​ല്ല’ എ​ന്ന ചി​ത്ര​ത്തി​ന്റെ ര​ണ്ടാം ഭാ​ഗം എ​ന്നി​വ​യി​ലും ഇ​ന്ദ്ര​ജി​ത്തി​ന് ന​ല്ല വേ​ഷ​ങ്ങ​ളാ​ണു​ള്ള​ത്. വൈ​കാ​തെ ഇ​വ​യു​ടെ ഷൂ​ട്ടി​ങ് ആ​രം​ഭി​ക്കും.

ഗ​ൾ​ഫി​നെ​യും കേ​ര​ള​ത്തെ​യും ബ​ന്ധ​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു റൊ​മാ​ന്റി​ക് കോ​മ​ഡി എ​ന്റ​ടൈ​ന​ർ ചി​ത്ര​ത്തി​ൽ നാ​യ​ക​വേ​ഷ​ത്തി​ലേ​ക്കും ഇ​ന്ദ്ര​ജി​ത്തി​നെ കാ​സ്റ്റ്ചെ​യ്തി​ട്ടു​ണ്ട്. ന​ല്ല​വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യം സീ​രി​യ​സാ​യി തു​ട​ര​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഇ​ന്ദ്ര​ജി​ത്ത് പ​റ​ഞ്ഞു. 

Tags:    
News Summary - Expatriate student Indrajith Jagajith to make his film debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.