മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ കടൽത്തീരങ്ങളുടെ ശുചിത്വം സംരക്ഷിക്കാൻ സ്വദേശികളും സന്ദർശകരും മുന്നോട്ടുവരണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.
പ്രകൃതിസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് എല്ലാവരുടെയും പങ്കാളിത്ത ഉത്തരവാദിത്വമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ഒമാന്റെ കടൽത്തീരങ്ങൾ രാജ്യത്തിന്റെ പ്രകൃതിഭംഗിയുടെയും സാമൂഹിക മൂല്യങ്ങളുടെയും പ്രതീകങ്ങളാണെന്നും ശുചിത്വം പാലിക്കുന്നതിലൂടെ ഈ പൈതൃകം നിലനിർത്താനാകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. കടൽത്തീരങ്ങളിൽ എത്തുന്നവർ മാലിന്യങ്ങൾ വലിച്ചെറിയാതെ ശേഖരിച്ച് നിർദിഷ്ട മാലിന്യക്കൊട്ടകളിൽ നിക്ഷേപിക്കണം. തീരപരിസ്ഥിതി സംരക്ഷിക്കാൻ സംഘടിപ്പിക്കുന്ന സന്നദ്ധ ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സജീവമായി പങ്കെടുക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.