ബാർ അൽ ഹിക്​മാനിൽനിന്നുള്ള ദൃശ്യം (ഫയൽഫോ​ട്ടോ)

താപനില കുറയുന്നു; ഒമാനിലേക്ക്​ ​േദശാടനപ്പക്ഷികൾ എത്തിത്തുടങ്ങി

മസ്കത്ത്: അന്തരീക്ഷ താപനില കുറയുകയും കാലാവസ്ഥ സുഖകരമാവാൻ തുടങ്ങുകയും ചെയ്തതോടെ ഒമാൻ കടൽതീരങ്ങളിലേക്ക് ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങി. ഇനിയുള്ള മാസങ്ങളിൽ ഒമാ​െൻറ കടൽതീരങ്ങളിൽ വിവിധ ഇനം ദേശാടനപ്പക്ഷികളൂടെ കൂട്ടങ്ങൾ കാണാനാവും. പ്രത്യേകിച്ച് പരന്നുകിടക്കുന്ന നനവുള്ള മേഖലകളിലാണ് ഇവയെ കൂടുതൽ കാണുന്നത്. വെള്ളയും തവിട്ടും നിറത്തിലുള്ള കൊക്കുകൾ, കടൽ അരയന്നങ്ങൾ തുടങ്ങി നിരവധി ഇനം പക്ഷികളാണ് ഒമാൻ തീരങ്ങളിലേക്കും ദ്വീപുകളിലേക്കും കൂട്ടമായി എത്തുന്നത്. ഒമാൻ ചൂടുകാലം തുടങ്ങുന്നതുവരെ ഒമാൻ തീരങ്ങളിൽ പറന്നുനടക്കും. പ്രകൃതിയെയും പ്രകൃതിജീവികളെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഒമാൻ കാണിക്കുന്ന ജാഗ്രതയാണ് ഒമാനെ ദേശാടനക്കിളികളുടെ ഇഷ്​ടകേന്ദ്രമാക്കി മാറ്റുന്നത്​.

പക്ഷികളെയും മറ്റ് ജീവികളെയു​ം പ്രകൃതിയെയും കാത്തുസൂക്ഷിക്കാൻ ഒമാൻ നിരവധി പദ്ധതികൾ ആസൂത്രണംചെയ്യുന്നുണ്ട്. ഇതി​െൻറ ഭാഗമായി സംരക്ഷിത മേഖലകളായി പ്രഖ്യാപിച്ച നിരവധി സ്ഥലങ്ങൾ ഒമാനിലുണ്ട്. ദമാനിയാത്ത്​ ദ്വീപ്, റാസൽ ഹദ്ദ്, ദോഫാർ ഗവർണറേറ്റിലെ അൽ അഖ്വാർ, അൽ വുസ്തയിലെ ബർ അൽ ഹിക്മാൻ എന്നിവ ഇതിൽപെട്ടതാണ്. ഇൗ സംരക്ഷിത മേഖലകളെല്ലാം കടൽപക്ഷികൾക്കും മറ്റ് ജീവികൾക്കും പ്രജനനത്തിന് ഏറെ സൗകര്യപ്രദമാണ്.

നിരവധി കടൽതീരങ്ങളും ഇൗറൻ പ്രദേശങ്ങളുമെല്ലാം കടൽപക്ഷികളെ ആകർഷിക്കുന്നുണ്ട്. കടൽപക്ഷികളെ പറ്റിയും ദേശാടനപ്പക്ഷികളെ പറ്റിയും പഠനം നടത്തുന്നവർക്ക് സുവർണമേഖലകളാണിത്.

കടലിലെ മത്സ്യങ്ങളും മറ്റ് കടൽജീവികളുമാണ് ദേശാടനപ്പക്ഷികളുടെ മുഖ്യ ആഹാരം. മത്സ്യബന്ധന ബോട്ടുകളെ പിന്തുടരുന്ന പക്ഷികളും മത്സ്യ തൊഴിലാളികൾ ഉപേക്ഷിക്കുന്ന മത്സ്യ അവശിഷ്​ടങ്ങൾ ഭക്ഷിക്കുന്ന പക്ഷികളുമുണ്ട്. ഇവ പ്രത്യക്ഷമായോ പരോക്ഷമായോ കടലിനെ ആശ്രയിക്കുന്നവരാണ്. എട്ട് വിവിധ പക്ഷി കുടുംബത്തിൽപെട്ട 275 ഇനം ദേശാടനപ്പക്ഷികളാണ് ഒമാനിൽ എത്തുന്നത്. ഒമാ​െൻറ വിശാലമായ കടൽ തീരങ്ങൾ േലാകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള േദശാടനക്കിളികളെ ആകർഷിക്കുന്നുണ്ട്. ഇവയിൽ ചിലയിനം പക്ഷികൾ മാസങ്ങളോളം കടലിന് പുറത്ത് കരയിൽ സുരക്ഷിതമേഖലകളിൽ തങ്ങി പ്രജനന പ്രക്രിയ പൂർത്തിയാക്കുന്നവയാണ്. ചില പക്ഷികളിൽ പ്രത്യേക സ്രവം ഉൽപാദിപ്പിക്കുന്നുണ്ട്. തൂവലുകൾക്ക്​ മിനുസവും വെള്ളത്തിൽ മുങ്ങുേമ്പാൾ വെള്ളം പറ്റിപ്പിടിക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നത് ഇൗ സ്രവങ്ങളാണ്.ഇത്തരം പക്ഷികൾക്ക് ഉയരങ്ങളിൽ പറന്നുയരാനും ദീർഘദൂരം പ്രയാസ രഹിതമായി പറക്കാനുമുള്ള കഴിവുണ്ട്. പല പക്ഷികളും ദീർഘദൂരം പറന്നാണ് മുട്ടയിടുന്നത്. പിന്നീട് കുഞ്ഞുങ്ങൾ വിരിയലും അവയുടെ മറ്റ് സംരക്ഷണങ്ങളും കഴിഞ്ഞാണ് ഒമാൻ വിടുന്നത്.

ഇതിന് ദീർഘകാലമെടുക്കുന്നതിനാൽ വർഷത്തിൽ ഒരു പ്രാവശ്യം മാത്രം മുട്ടയിടുന്ന പക്ഷികളുമുണ്ട്. കടൽപക്ഷികൾ ദീർഘകാലം ജീവിക്കുന്നവയാണെന്നാണ് പഠനങ്ങളിൽ തെളിയുന്നത്. ചില വിഭാഗങ്ങൾക്ക്​ പ്രായപൂർത്തി എത്താൻ തന്നെ ദീർഘകാലമെടുക്കും. 20 മുതൽ 40 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സുകാലം. േദശാടനപ്പക്ഷികൾക്ക് പ്രകൃതിയുമായി ഇണങ്ങിച്ചേരാൻ നിരവധി അനുയോജ്യ ഘടകങ്ങളുടെ ഇവയുടെ ഇടതൂർന്ന തൂവലുകൾ തണുപ്പിൽനിന്നും വെള്ളത്തിൽ മുങ്ങാനുള്ള കഴിവ് ഉയർന്ന അന്തരീക്ഷ ഉൗഷ്മാവിൽനിന്നും സംരക്ഷിക്കും.

Tags:    
News Summary - The temperature drops; Migratory birds began arriving in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.