മസ്കത്ത്: കടുത്ത സാമ്പത്തിക സാഹചര്യങ്ങൾക്കും വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ വർഷം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റിയിൽ (എ.എസ്.എം.ഇ.ഡി) രജിസ്റ്റർ ചെയ്ത ചെറുകിട ഇടത്തര സംരംഭങ്ങളുടെ (എസ്.എം.ഇ) എണ്ണം 10,000 ആയി വർധിച്ചു.
ഒമാൻ ഡെവലപ്മെന്റ് ബാങ്കുമായി (ഒ.ഡി.ബി) സഹകരിച്ച് എ.എസ്.എം.ഇ.ഡി സംഘടിപ്പിച്ച വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യമറിയിച്ചത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത മൊത്തം എസ്.എം.ഇകളുടെ എണ്ണം കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ 1,75,000ൽ എത്തിയതായി ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി ഡെപൂട്ടി ചെയർമാൻ അൽ റീസി പറഞ്ഞു.
കനത്ത തിരിച്ചടി നേരിട്ട 619 പദ്ധതികൾക്ക് അടിയന്തര ധനസഹായവും നൽകി. കഴിഞ്ഞ വർഷം ഡിസംബർ അവസാനം വരെ രജിസ്റ്റർ ചെയ്ത ചെറുകിട ഇടത്തര സംരംഭങ്ങളിലൂടെ 69,594 ഒമാനികളാണ് ജോലി ചെയ്യുന്നത്. 21,55,744 റിയാലാണ് 2020 സെപ്റ്റംബർ അവസാനം വരെ കയറ്റുമതിയിൽ എസ്.എം.ഇകളുടെ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.
60 പുതിയ സനദ് സർവിസ് സെന്ററുകളുൾപ്പെടെ നിരവധി പുതിയ പദ്ധതികളും സംരംഭങ്ങളും ഈ വർഷം ആരംഭിക്കും. വൻകിട ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപനങ്ങൾ ഉപഭോക്താവിനെ ആകർഷിക്കുന്ന രീതിയിൽ വൻകിട ഷോപ്പിങ് മാളുകളിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.