സലീം പുത്തൂർ, രവീന്ദ്രൻ പുത്തൂർ
മസ്കത്ത്: പ്രവാചകൻ മുഹമ്മദ് നബിയുടെ മഹിമയെ കുറിച്ച വരികളുമായുള്ള 'മുക്ത സൗഭാഗ്യമേ, മുഹമ്മദ് റസൂലുഖലലാഹ്...' എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. മത സൗഹാർദത്തിെൻറ മികച്ച പ്രതീകം കൂടിയായ ആൽബത്തിെൻറ സംഗീത സംവിധാനം മസ്കത്തിൽ പ്രവാസിയായ സലീം പുത്തൂരിേൻറയാണ്. ബംഗളൂരുവിൽ ജോലിചെയ്യുന്ന രവീന്ദ്രൻ പുത്തൂരിെൻറയാണ് വരികൾ. അരുണിമ ജോണിെൻറയാണ് ആലാപനം.
മനുഷ്യ സ്നേഹിയായ പ്രവാചനെ പ്രകീർത്തിച്ച് മൂന്ന് മത വിശ്വാസികൾ ഒത്തുചേർന്നതാണ് ഇൗ ആൽബത്തെ വ്യത്യസ്തമാക്കുന്നത്. മതവൈരകലുഷിതമായ പുതിയ ലോകത്ത് ഇത്തരം കൂട്ടായ്മകൾ പ്രതീക്ഷയുടെ സന്ദേശമാണ് നൽകുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തമായ ചാരുകേശി രാഗത്തിലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സമദ് അമ്മാസാണ് ഒാർക്കസ്ട്ര. അനസ് ഹമീദാണ് ആൽബത്തിെൻറ ചിത്രീകരണം നിർവഹിച്ചത്.
കുഞ്ഞുനാൾ തൊട്ട് മനസ്സിൽ പതിഞ്ഞ പ്രവാചകനെ കുറിച്ച ചിത്രങ്ങളാണ് ഇൗ രചനയിലേക്ക് തന്നെ നയിച്ചതെന്ന് വരികൾ രചിച്ച രവീന്ദ്രൻ പുത്തൂർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. കണ്ണൂർ ജില്ലയിലെ പുത്തൂരിലെ ബാല്യകാല അനുഭവങ്ങളാണ് പ്രവാചകനെ അടുത്തറിയാൻ സഹായിച്ചത്. മുസ്ലിംകളും ഹിന്ദുക്കളും കൂടിക്കലർന്ന് ജീവിച്ച പുത്തൂരിലെ ബാല്യകാല ഒാർമകൾ സൗഹാർദത്തിെൻറ പച്ചപ്പുകൾ നിറഞ്ഞതായിരുന്നു. അക്കാരണത്താൻ തെൻറ കൂട്ടുകാരിൽ വലിയ ശതമാനം മുസ്ലിംകളുമായിരുന്നു.
കുട്ടിക്കാലത്ത് ബാങ്ക് കേട്ട് ഉണരുന്നവരായിരുന്നു തങ്ങൾ. എെൻറ മനസ്സിൽ ഹിന്ദു- മുസ്ലിം എന്ന ചിന്തപോലും കടന്നു വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, പ്രവാചകനെ പറ്റി ഒരുപാട് കഥകൾ േകട്ടിരുന്നു. നിരവധി പുസ്തകങ്ങൾ വായിക്കുകയും ചെയ്തിരുന്നൂ. പ്രവാചകനെ കുറിച്ചുള്ള ഇൗ അറിവും ബഹുമാനവുമാണ് വരികൾ രചിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിരവധി കവിതകളും രവീന്ദ്രൻ രചിച്ചിട്ടുണ്ട്. ഇവ ഉടൻ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും.
'മുക്ത സൗഭാഗ്യമേ...' എന്ന പാട്ട് മതസൗഹാർദത്തിെൻറ പ്രതീകമാണെന്നും നിരവധി പേർ ഇതിനകം പാട്ട് വീക്ഷിച്ചിട്ടുണ്ടെന്നും സലീം പറഞ്ഞു. സംഗീത ലോകത്തെ പ്രമുഖകർ പാട്ടിനെ വിലയിരുത്തി നല്ല അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സലീം പുത്തുർ നിരവധി പാട്ടുകൾക്ക് ഇൗണം നൽകിയിട്ടുണ്ട്. കോഴിേക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിഫോർ മീഡിയ പുറത്തിറക്കിയ മസ്കത്തിൽ പ്രവാസിയായ അബ്ദുൽ അസീസ് രചിച്ച കനൽ ഭൂവിൽ എന്ന ആൽബത്തിലെ പാട്ടുകൾക്കും ഇൗണം നൽകിയത് സലീം പുത്തൂരാണ്. കണ്ണൂർ ഷരീഫ്, ശ്വേത അശോക് എന്നിവർ ആലപിച്ചതാണ് ഇതിലെ ഗാനങ്ങൾ. ഇതിലെ 'തിരിയായ്...', 'കനൽ ഭൂവിൽ', പുലർക്കാല കിനാവിലെൻ.... എന്നീ പാട്ടുകൾ യൂട്യൂബിൽ ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.