ഗോ​നു ചു​ഴ​ലി​ക്കാ​റ്റി​ൽ ത​ക​ർ​ന്ന റോ​ഡ്​ (ഫ​യ​ൽ ചി​ത്രം) 

ഗോ​നു ചു​ഴ​ലി​ക്കാ​റ്റി​​െൻറ ന​ടു​ക്കു​ന്ന ഒാ​ർ​മ​ക്ക്​ 14 വ​യ​സ്സ്​

മ​സ്​​ക​ത്ത്​: 2007 ജൂ​ൺ ആ​റ്, ഒ​മാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ എ​ന്നും ന​ടു​ക്കു​ന്ന ഓ​ർ​മ​യാ​ണ്. 1945നു​​ശേ​ഷം അ​റേ​ബ്യ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തെ ബാ​ധി​ച്ച ഏ​റ്റ​വും വ​ലി​യ ചു​ഴ​ലി​ക്കാ​റ്റ്​ 'ഗോ​നു'​അ​ന്നാ​ണ്​ രാ​ജ്യ​ത്ത്​ ക​ന​ത്ത നാ​ശം വി​ത​ച്ച​ത്. ഒ​മാ​നി​ൽ പൊ​ലീ​സ് സു​ര​ക്ഷ സേ​നാം​ഗ​ങ്ങ​ള​ട​ക്കം 12 മ​ര​ണ​മെ​ങ്കി​ലും ആ​ദ്യ​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്​​തു.

നി​ര​വ​ധി​പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്​​തു. മ​സ്​​ക​ത്തി​ൽ ചു​ഴ​ലി​ക്കാ​റ്റി​​നൊ​പ്പം പെ​യ്​​ത മ​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചു. റോ​ഡു​ക​ളും മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. ദി​വ​സ​ങ്ങ​ളോ​ളം പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി.

രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണ​വും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മ​സീ​റ ദ്വീ​പി​ലും താ​മ​സി​ക്കു​ന്ന പ​തി​നാ​യി​ര​ങ്ങ​ളെ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച താ​ൽ​ക്കാ​ലി​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​യ​തി​നാ​ലാ​ണ്​ ദു​ര​ന്ത​ത്തി​െൻറ ആ​ഴം അ​ൽ​പ​മെ​ങ്കി​ലും കു​റ​ഞ്ഞ​ത്.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ച​താ​യി ഇ​ന്നും മ​സ്​​ക​ത്തി​ലെ​യും മ​റ്റും ജ​ന​ങ്ങ​ൾ ഓ​ർ​ക്കു​ന്നു. ക്യാ​മ്പു​ക​ളി​ലേ​ക്ക്​ മാ​റ്റി​യ എ​ല്ലാ​വ​ർ​ക്കും ന​ല്ല ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ ന​ൽ​കി. കൂ​ടാ​തെ പ്ര​മേ​ഹം, ഹൃ​േ​ദ്രാ​ഗം തു​ട​ങ്ങി​യ വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് വൈ​ദ്യ​സ​ഹാ​യ​വും അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി​യ പ​ല​രു​ടെ​യും ജീ​വി​ത​ത്തി​െൻറ മു​ഴു​വ​ൻ സ​മ്പാ​ദ്യ​ങ്ങ​ളും ന​ഷ്​​ട​പ്പെ​ട്ട​താ​യാ​ണ്​ ക​ണ്ട​ത്. പി​ന്നീ​ട്​ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ​യും മ​റ്റു​മാ​ണ്​ പ​ല​രും ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന​ത്. പ്ര​വാ​സി​ക​ളാ​യ പ​ല​രെ​യും വി​വി​ധ രൂ​പ​ത്തി​ൽ ദു​ര​ന്തം ബാ​ധി​ച്ചു.

Tags:    
News Summary - The memory of the cyclone in Gonu is 14 years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.