‘അ​യ​ൺ​മാ​ൻ 70.3’ മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ച്​ ടീം ലുലു എക്‌സ്‌ചേഞ്ച്

മസ്കത്ത്​: മസ്കത്തിൽ നടന്ന ‘അ​യ​ൺ​മാ​ൻ 70.3’ ട്ര​യാ​ത്ത​ല​ൺ മ​ത്സ​ര​ങ്ങളിൽ ലക്ഷ്യം കൈവരിച്ച്​ ടീം ലുലു എക്‌സ്‌ചേഞ്ച്. ലുലു എക്‌സ്‌ചേഞ്ച് ഒമാൻ ജനറൽ മാനേജർ ക്യാപ്​റ്റൻ ലതീഷ് വിചിത്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്​ ലോകത്തിൽതന്നെ ഏറ്റവും സാഹസിക കായിക ഇനങ്ങളിൽപ്പെട്ട ‘അ​യ​ൺ​മാ​ൻ’ മത്സരങ്ങൾ പൂർത്തിയാക്കിയത്​. 1.9 കി.​മീ നീ​ന്ത​ൽ, 90 കി.​മീ സൈ​ക്ലി​ങ്, 21.1 കി.​മീ ഓ​ട്ടം എ​ന്നി​ങ്ങ​നെ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളാ​ണ്​ ‘അ​യ​ൺ​മാ​ൻ 70.3’ ഉ​​ൾ​പ്പെ​ടു​ന്നത്​. എട്ടര മണിക്കൂർ കൊണ്ട് മൂന്നു ഘട്ടവും പൂർത്തിയാക്കണം. മാത്രമല്ല ഓരോ ഇനം പൂർത്തിയാക്കാനും നിശ്ചിത സമയവുമുണ്ട്​. ഇതാണ്​ ലുലു ടീം വിജയകരമായി മറികടന്നത്​​.

1.9 കിലോമീറ്റർ നീന്തലിൽ നിരെൻ ഫിലിപ്പ്​ വിജകരമായി എത്തിയപ്പോൾ 90 കിലോമീറ്റർ സൈക്ലിങ്ങിൽ ലതീഷ് വിചിത്രനും ​21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടത്തിൽ വേണുഗോപാലും നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യം കണ്ടു.

വെല്ലുവിളി നിറഞ്ഞ ‘അയൺമാൻ 70.3’ൽ വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമു​ണ്ടെന്ന്​ ടീം ക്യാപ്​റ്റൻ ലതീഷ് വിചിത്രൻ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും പരിശ്രമവും നിശ്ചയദാർഢ്യവും വിജയത്തിലെത്തിക്കുകയായിരുന്നെന്ന്​ ​അദ്ദേഹം പറഞ്ഞു. ജോലിസ്ഥലത്ത് ആരോഗ്യകരവും സജീവവുമായ ജീവിതശൈലി വളർത്തിയെടുക്കാൻ ലുലു എക്‌സ്‌ചേഞ്ച്​ നൽകുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ്​ അയൺമാനിലെ ലുലു ടീമിന്‍റെ പങ്കാളിത്തമെന്ന്​ അധികൃതർ പറഞ്ഞു.

Tags:    
News Summary - Team Lulu Exchange successfully completed 'Ironman 70.3' competitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.