മസ്കത്ത്: വിദ്യാർഥിയെ സ്കൂൾ ബസിൽ മറന്ന സംഭവത്തിൽ പ്രതികരണവുമായി മസ്കത്ത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എജുക്കേഷൻ. കുട്ടിക്ക് പരിക്കൊന്നുമില്ലെന്നും ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തുവന്നത്.
മസ്കത്ത് ഗവർണറേറ്റിലെ സ്കൂളിലെ ബസിലാണ് സംഭവം. ഒരു വിദ്യാർഥിയെ ബസിനുള്ളിൽ മറന്ന് ജീവനക്കാർ പോവുകയായിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ആവശ്യമായ നിയമനടപടികൾ അടിയന്തരമായി കൈക്കൊണ്ടതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.