ബാങ്ക് അക്കൗണ്ട് നോമിനേഷൻ: ആവശ്യകതയും പുതുക്കിയ നിയമങ്ങളും

നി​ങ്ങ​ളു​ടെ ഡെ​പ്പോ​സി​റ്റു​ക​ൾ, മ്യൂ​ച്ച​ൽ ഫ​ണ്ടു​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ൾ, ഡീ​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ൾ, മ​റ്റു സ​മ്പാ​ദ്യ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​ത്തി​നും നോ​മി​നേ​ഷ​ൻ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​തും അ​ത്യാ​വ​ശ്യ​മു​ള്ള​തു​മാ​ണ് . ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം ചി​ല മാ​റ്റ​ങ്ങ​ൾ നോ​മി​നേ​ഷ​ൻ നി​യ​മ​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്. അ​ത് അ​റി​ഞ്ഞി​രി​ക്ക​ണം. മാ​റ്റ​ങ്ങ​ൾ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലാ​യി തു​ട​രും.

നി​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ നി​ങ്ങ​ളു​ടെ ബാ​ങ്കി​ലു​ള്ള തു​ക നി​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രു വ്യ​ക്തി​ക്കോ അ​ല്ലെ​ങ്കി​ൽ ഒ​ന്നി​ല​ധി​കം വ്യ​ക്തി​ക​ൾ​ക്കോ കൈ​മാ​റാ​നു​ള്ള ഒ​രു സം​വി​ധാ​ന​മാ​ണ് നോ​മി​നേ​ഷ​ൻ. ഇ​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. എ​ല്ലാ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്കും നോ​മി​നേ​ഷ​ൻ സൗ​ക​ര്യം ക​ർ​ശ​ന​മാ​യി ചെ​യ്തു എ​ന്ന് ഓ​രോ ബാ​ങ്ക് ഇ​ട​പാ​ടു​കാ​രും ഉ​റ​പ്പു വ​രു​ത്തു​ക. നി​ങ്ങ​ളു​ടെ സേ​വി​ങ്സ് ബാ​ങ്ക്, സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ, റെ​ക്ക​റി​ങ് ഡെ​പ്പോ​സി​റ്റു​ക​ൾ, ബാ​ങ്ക് ലോ​ക്ക​ർ എ​ന്നി​വ​ക്ക് നോ​മി​നേ​ഷ​ൻ പ്ര​​ത്യേ​കം കൊ​ടു​ക്ക​ണം. ഇ​തു ചെ​യ്യാ​ത്ത​ത് കൊ​ണ്ട് ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളി​ൽ അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത നി​ക്ഷേ​പ​ങ്ങ​ൾ കു​മി​ഞ്ഞു കൂ​ടി​യി​ട്ടു​ണ്ട്. ഇ​ത് ഏ​ക​ദേ​ശം 67000 കോ​ടി​യി​ൽ അ​ധി​ക​മാ​ണ്. ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടേ​തു വേ​റെ​യും. ഇ​ങ്ങ​നെ ധാ​രാ​ളം തു​ക അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​തെ അ​ല്ലെ​ങ്കി​ൽ അ​വ​കാ​ശ​പ്പെ​ടാ​തെ കി​ട​ക്കു​ന്ന​തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ പ്ര​ധാ​ന​മാ​യി​ട്ടു​ള്ള​ത് അ​ക്കൗ​ണ്ട് ഉ​ട​മ ത​ന്റെ മേ​ൽ​വി​ലാ​സ​ത്തി​ലു​ള്ള മാ​റ്റം ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്കാ​തി​രി​ക്കു​ക, പ​ല ഇ​ട​ങ്ങ​ളി​ൽ നി​ക്ഷേ​പ​ങ്ങ​ൾ ഉ​ള്ള​പ്പോ​ൾ ചി​ല​തു മ​റ​ന്നു പോ​കു​ക, പൊ​തു​വെ ദീ​ർ​ഘ​കാ​ല നി​ക്ഷേ​പ​ങ്ങ​ളാ​യ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ്, മ്യു​ച്ച​ൽ ഫ​ണ്ടു​ക​ൾ എ​ന്നി​വ കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്യാ​തി​രി​ക്കു​ക, അ​വ​കാ​ശി​ക​ളെ (Nomination) വെ​ക്കാ​തെ മ​ര​ണ​പ്പെ​ടു​ക എ​ന്നി​വ​യാ​ണ്.

നോ​മി​നേ​ഷ​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ:-

നി​ങ്ങ​ളു​ടെ എ​ല്ലാ ബാ​ങ്ക് , ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ങ്ങ​ൾ​ക്കും നോ​മി​നേ​ഷ​ൻ ചെ​യ്തി​ട്ടു​ണ്ടെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ക. ഉ​ദാ​ഹ​ര​ണ​മാ​യി ബാ​ങ്ക് ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ൾ, സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, ബാ​ങ്ക് ലോ​ക്ക​ർ, കെ.​എ​സ്.​എ​ഫ്.​ഇ പോ​ലു​ള്ള ബാ​ങ്ക് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ൾ, പോ​സ്റ്റ് ഓ​ഫീ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റു സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ൾ, നാ​ഷ​ണ​ൽ പെ​ൻ​ഷ​ൻ സി​സ്റ്റം (എ​ൻ.​പി.​എ​സ്) എ​ന്നി​വ​ക്ക് ക​ർ​ശ​ന​മാ​യും നോ​മി​നേ​ഷ​ൻ ഉ​ണ്ടെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ക. നോ​മി​നേ​ഷ​ൻ ഇ​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ൽ ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​ർ മ​ര​ണ​പ്പെ​ട്ടു​പോ​യാ​ൽ അ​വ​കാ​ശി​ക​ൾ​ക്ക് ഡെ​പ്പോ​സി​റ് തു​ക തി​രി​കെ കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. അ​ക്കൗ​ണ്ടി​ൽ അ​വ​ശേ​ഷി​ക്കു​ന്ന തു​ക അ​നു​സ​രി​ച്ചു ബാ​ങ്കി​ൽ കൊ​ടു​ക്കേ​ണ്ട സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ​ക്കു മാ​റ്റം ഉ​ണ്ടാ​കാം. മാ​ത്രു​വു​മ​ല്ല ഇ​തി​നു വേ​ണ്ടി ധാ​രാ​ളം സ​മ​യം, പ​ണം, ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ​യു​മു​ണ്ട്.

നോ​മി​നേ​ഷ​ൻ വ​ള​രെ ല​ളി​തം:-

അ​ക്കൗ​ണ്ടു​ക​ളി​ൽ അ​വ​കാ​ശി​ക​ളെ വെ​ക്കു​ക എ​ന്ന​ത് ല​ളി​ത​മാ​യി ചെ​യ്യാ​വു​ന്ന ഒ​രു കാ​ര്യ​മാ​ണ്. ഇ​പ്പോ​ൾ ബാ​ങ്കു​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ നോ​മി​നേ​ഷ​ൻ ന​ല്കാ​ൻ നി​ർ​ബ​ന്ധി​യ്ക്കു​ന്നു​ണ്ട് . ഇ​തി​നു പ്ര​ത്യേ​കി​ച്ചു ചെ​ല​വ് ഇ​ല്ലെ​ന്നു മാ​ത്ര​വു​മ​ല്ല നോ​മി​നേ​ഷ​ൻ വെ​ച്ച​വ​ർ​ക്കു എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ത് ക്യാ​ൻ​സ​ൽ ചെ​യ്യാ​നും മാ​റ്റി പു​തി​യ ആ​ളെ നോ​മി​നേ​ഷ​ൻ ചെ​യ്യാ​നും പ​റ്റും എ​ന്നു​ള്ള​ത് ഇ​തി​ന്റെ സ​വി​ശേ​ഷ​ത​യാ​ണ് . ബാ​ങ്ക് പാ​സ്സ് ബു​ക്ക്‌, ഡെ​പ്പോ​സി​റ് റെ​സി​പ്റ്റ് എ​ന്നി​വ​യി​ൽ ഇ​തു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും.​നോ​മി​നേ​ഷ​ൻ ഉ​ള്ള അ​ക്കൗ​ണ്ടു​ക​ളി​ൽ, അ​ക്കൗ​ണ്ട് ഉ​ള്ള ആ​ളു​ടെ മ​ര​ണ ശേ​ഷം വ​ള​രെ ല​ളി​ത​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ അ​വ​കാ​ശി​ക്കു പ​ണം ല​ഭ്യ​മാ​ക്കു​ന്നു . കാ​ലാ​വ​ധി എ​ത്താ​ത്ത സ്ഥി​രം നി​ക്ഷേ​പ​ങ്ങ​ളി​ൽ, കാ​ലാ​വ​ധി എ​ത്തു​ന്ന​തി​നു മു​ന്നേ ത​ന്നെ പി​ഴ പ​ലി​ശ ഈ​ടാ​ക്കാ​തെ അ​വ​കാ​ശി​ക്കു തു​ക ല​ഭ്യ​മാ​ക്കാ​വു​ന്ന​താ​ണ് .

ജോ​യി​ന്റ് അ​ക്കൗ​ണ്ടു​ക​ളി​ൽ നോ​മി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മി​ല്ലെ​ങ്കി​ലം അ​ഭി​കാ​മ്യ​മാ​ണ്. അ​തു​പോ​ലെ ഡി​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ൽ കാ​ലാ​വ​ധി​യു​ള്ള ബോ​ണ്ട് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ അ​തു​മാ​യി ബ​ന്ധി​ച്ചി​രി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കാ​ലാ​വ​ധി എ​ത്തു​ന്ന മു​റ​ക്ക് തു​ക വ​ര​വു​വെ​ക്കും. ഓ​ഹ​രി​ക​ളി​ലും മ​റ്റു​മു​ള്ള നി​ക്ഷേ​പ​ത്തി​ന് കാ​ലാ​വ​ധി ഇ​ല്ലാ​ത്ത​തി​നാ​ൽ ഡി​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലും നി​ർ​ബ​ന്ധ​മാ​യും നോ​മി​നേ​ഷ​ൻ ഉ​ണ്ടെ​ന്നു ഉ​റ​പ്പു വ​രു​ത്തു​ക. പ്രാ​യ​പൂ​ർ​ത്ത​യാ​കാ​ത്ത ആ​ളെ​യും അ​വ​കാ​ശി ആ​യി തി​ര​ഞ്ഞെ​ടു​ക്കാം. അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ഒ​രു നി​യ​മ സാ​ധു​ത​യു​ള്ള ഒ​രാ​ളെ ഗാ​ർ​ഡി​യ​ൻ ആ​യി​ക്കൂ​ടി വെ​ക്കേ​ണ്ട​തു​ണ്ട്. വ്യ​ത്യ​സ്ത അ​ക്കൗ​ണ്ടു​ക​ൾ​ക്കു വ്യ​ത്യ​സ്ത അ​വ​കാ​ശി​ക​ളെ വെ​ക്കാം. ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ അ​വ​കാ​ശി​ക​ളാ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ങ്കി​ലും ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ല്ലെ​ങ്കി​ൽ റി​ലീ​ജി​യ​സ് സ്ഥാ​പ​ന​ങ്ങ​ളെ​യും അ​വ​കാ​ശി​ക​ളാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ വെ​ക്കാം. നോ​മി​നേ​ഷ​ൻ വെ​ക്കു​ന്ന​യാ​ളു​ടെ സ​മ്മ​തം ഇ​തി​നു ആ​വ​ശ്യ​മി​ല്ല.

പു​തി​യ നോ​മി​നേ​ഷ​ൻ നി​യ​മ​ങ്ങ​ൾ:-

സ​ർ​ക്കാ​ർ കാ​ലോ​ചി​ത​മാ​യി നോ​മി​നേ​ഷ​ൻ നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്നു. ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ, ബാ​ങ്ക് ലോ​ക്ക​റു​ക​ൾ, മ്യൂ​ച്ച​ൽ ഫ​ണ്ടു​ക​ൾ , ഡീ​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ​യ്ക്ക് ഈ ​പു​തി​യ നി​യ​മം ബാ​ധ​ക​മാ​ണ്. അ​തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ളെ​പ്പ​റ്റി തു​ട​ർ കോ​ള​ത്തി​ൽ എ​ഴു​താം.

(തു​ട​രും )

Tags:    
News Summary - Bank Account Nomination: Requirement and Updated Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.