മസ്കത്ത് നൈറ്റ്സിന്റെ ഭാഗമായി നടന്ന വാഹനങ്ങളുടെ അഭ്യാസ പ്രകടനത്തിൽനിന്ന്
മസ്കത്ത്: ഒരു മാസം നീണ്ട മസ്കത്തിലെ ആഘോഷ രാവുകൾക്ക് സമാപനം. 15 ലക്ഷത്തിലധികം ആളുകൾ മസ്കത്ത് നൈറ്റ്സ് സന്ദർശിച്ചതായാണ് കണക്ക്. ജനുവരി ഒന്നിന് ആരംഭിച്ച മസ്കത്ത് നൈറ്റ്സിന്റെ സമാപന ദിവസമായ ശനിയാഴ്ച വിവിധ വിലായത്തുകളിൽ ആകർഷകമായ പരിപാടികൾ അരങ്ങേറി.
മസ്കത്ത് നൈറ്റ്സിaന്റെ ഭാഗമായി ആമിറാത്തിൽ നടന്ന അർദ ഒട്ടകയോട്ട മത്സരം
ആമിറാത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന അർദ ഒട്ടകയോട്ട മത്സരം സമാപിച്ചു. 200-ലധികം ആളുകൾ പങ്കെടുത്ത ഈ മത്സരത്തിൽ ബർക്കയിൽ നിന്നുള്ള മുഹമ്മദ് ബിൻ നാസർ അൽ ഹകമാനിയുടെ ഒട്ടകം ‘ഖമീസ’ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ പ്രത്യേക ഡ്രോൺ ചാമ്പ്യൻഷിപ്പും കഴിഞ്ഞ ദിവസങ്ങളിൽ നടന്നു.
ഖുറം നേച്ചർ പാർക്ക്, ആമിറാത്ത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപറ ഹൗസ്, സീബ് ബീച്ച്, ഖുറിയാത്ത് , വാദി അൽ ഖൂദ്, വിവിധ വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിപാടികൾ.അൽ ഖുവൈർ സ്ക്വയറിൽ ‘ഒമാൻ ഡിസൈൻ വീക്ക് 2026’ ആശയങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രദർശനങ്ങൾ, ശിൽപശാലകൾ, ഡിജിറ്റൽ ആർട്ട് ഇൻസ്റ്റലേഷനുകൾ എന്നിവ ഇതിന്റെ ഭാഗമായിരുന്നു.ഖുറം നാച്ചുറൽ പാർക്കിൽ നടന്ന മനോഹരമായ ലേസർ ഷോകൾ, രാത്രികാല ഡ്രോൺ പ്രദർശനങ്ങൾ, ഹെറിറ്റേജ് വില്ലേജ് തുടങ്ങിയവ സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചു.സാഹസിക കായിക ഇനങ്ങളായ സിപ്ലൈനിങ്, വാൾ ക്ലൈംബിങ്, മൗണ്ടൻ ബൈക്കിങ് തുടങ്ങിയവ വാദി അൽ ഖൂദിൽ സംഘടിപ്പിച്ചു.
കാർണിവൽ മേഖലകളിൽ കുടുംബങ്ങൾക്കായി വിനോദ ഗെയിമുകൾ, അമ്യൂസ്മെന്റ് റൈഡുകൾ, പരേഡുകൾ, ദേശിയ -അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രകടനങ്ങൾ, സാംസ്കാരിക -കലാ-സംഗീത സന്ധ്യകൾ എന്നിവ നടന്നു. 2024 ഡിസംബറിലും 2025 വരിയിലുമായി നടന്ന കഴിഞ്ഞ സീസണിൽ 10 ലക്ഷംപേരായിരുന്നു മസ്കത്ത് നൈറ്റ്സിന്റെ വിവിധവേദികളിലായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.