മസ്കത്ത്: അനധികൃത വ്യാപാരം നടത്തുന്ന വഴിവാണിഭക്കാർക്കെതിെര മസ്കത്ത് നഗരസഭ നടപടി ശക്തമാക്കി. വഴിയോരങ്ങളിലും പ്രധാന തെരുവുകളിലും മസ്ജിദുകൾക്ക് സമീപവും മറ്റും അനധികൃത വ്യാപാരം നടത്തുന്നവരുടെ ഉൽപന്നങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായാണ് മസ്കത്ത് നഗരസഭ അധികൃതർ മുേമ്പാട്ടുപോവുന്നത്.
ഇതിെൻറ ഭാഗമായി പരിേശാധനകളും ശക്തമാക്കിയിട്ടുണ്ട്. റൂവി, മത്ര, മസ്കത്ത് എന്നിവിടങ്ങളിലാണ് അധികൃതർ പരിേശാധന ശക്തമാക്കിയത്.
ഇതോടെ പ്രധാന മേഖലകളിൽ പച്ചക്കറികളും പഴവർഗങ്ങളും മറ്റും അനധികൃതമായി വിൽപന നടത്തുന്നവർ പിൻവാങ്ങിത്തുടങ്ങി. റൂവി ഖാബൂസ് മസ്ജിദ് അടക്കമുള്ള കേന്ദ്രങ്ങളിൽ വർഷങ്ങളായി പഴവർഗങ്ങൾ വിൽപന നടത്തുന്നവരുടെ ഉൽപന്നങ്ങൾ കഴിഞ്ഞയാഴ്ച അധികൃതർ പിടിച്ചെടുത്തിരുന്നു. സാധാരണ വെള്ളിയാഴ്ചകളിലാണ് റൂവി ഖാബൂസ് മസ്ജിദിന് സമീപം ഇവർ വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുന്നവെരയാണ് വഴിവാണിഭക്കാർ ലക്ഷ്യമിടുന്നത്.
ഇത്തരം കേന്ദ്രങ്ങളിൽ വാനുകളിൽ ചരക്കുമായി എത്തിയാണ് ഇവർ വ്യാപാരം നടത്തുന്നത്. മുന്തിരി, ഒാറഞ്ച്, വാഴപ്പഴം, ആപ്പിൾ അടക്കമുള്ള നിരവധി പഴവർഗങ്ങൾ ഇവർ വിൽപന നടത്തുന്നുണ്ട്. ചില പച്ചക്കറി ഇനങ്ങളും വിൽപന നടത്താറുണ്ട്.
പലതിെൻറയും ഗുണനിലവാരം സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. കേടുവന്ന പഴവർഗങ്ങൾ വിൽപന നടത്തുന്നതായും പരാതി ഉയർന്നിരുന്നു. കേടുവന്ന ഉൽപന്നങ്ങൾ മാറ്റി ലഭിക്കാനോ അവയുടെ വില തിരിച്ചുലഭിക്കാനോ സംവിധാനമില്ലാത്തത് ഉപഭോക്താക്കൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെ നിരവധി േപർ വഞ്ചിക്കപ്പെട്ടിരുന്നു. അടുത്തിടെ ഇത്തരം വിൽപനക്കാരിൽനിന്ന് നീർമാതളം വാങ്ങിയ ഉപഭോക്താവിന് കിട്ടിയതെല്ലാം കേടുവന്നവയായിരുന്നു.
ഇവ മാറ്റിവാങ്ങാൻ ഉപഭോക്താവ് വിൽപന േകന്ദ്രത്തിൽ എത്തുേമ്പാഴേക്കും സംഘം സ്ഥലംവിടുകയും ചെയ്തു. എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇത്തരം വഴിവാണിഭക്കാരുണ്ട്. റൂവി ഖാബൂസ് മസ്ജിദിന് സമീപം വഴിയരികിൽ െഎസ് വിൽപന നടത്തിയവരുടെ െഎസ് പെട്ടികളും അധികൃതർ പിടിച്ചെടുത്തു. പാകിസ്താൻ സ്വദേശികളാണ് മുഖ്യമായും െഎസ് വിൽപന നടത്തുന്നത്. കഴിഞ്ഞയാഴ്ചവരെ എട്ടും പത്തും ഇടങ്ങളിലാണ് ഇവർ െഎസ് വിൽന നടത്തിയിരുന്നത്. പരിശോധന ശക്തമായതോടെ ഇത് പൂർണമായി അവസാനിച്ച മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.