മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിൽ തെരുവുകച്ചവടക്കാർക്കെതിരായ നടപടി കർക്കശമാക്കി മസ്കത്ത് നഗരസഭ. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 1015 കിലോ പഴവർഗങ്ങൾ പിടിച്ചെടുത്തു. 913 കിലോ പച്ചക്കറിയും 209 കിലോഗ്രാം മത്സ്യവും നശിപ്പിക്കുകയും ചെയ്തു. മത്രയിൽ വിവിവിധയിടങ്ങളിൽനിന്നാണ് വിദേശതൊഴിലാളികളിൽനിന്ന് ഇത്രയും സാധനങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 18 ആരോഗ്യ നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തെന്ന് മസ്കത്ത് നഗരസഭ ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.