Posted On
date_range Updated On
date_range തായിഫിലേക്ക് നേരിട്ട് സർവിസുമായി ഒമാൻ എയർ
മസ്കത്ത്: സൗദിയിലെ തായിഫിലേക്ക് മസ്കത്തിൽനിന്ന് നേരിട്ട് വിമാന സർവിസുമായി ഒമാൻ എയർ. അടുത്ത മാസം 31 മുതൽ സർവിസ് നിലവിൽവരും. ഇതോടെ ഒമാൻ എയർ സർവിസ് നടത്തുന്ന സൗദിയിലെ അഞ്ചാമത് നഗരമാവും തായിഫ്. പ്രാദേശിക വിമാന നെറ്റ് വർക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാൻ എയർ സൗദിയിലേക്കുള്ള സർവിസുകൾ വർധിപ്പിച്ചത്.
ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായാണ് സർവിസ് ഉണ്ടാവുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ബോയിങ് 737 വിമാനം സർവിസിനായി ഉപയോഗപ്പെടുത്തുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.