മലപ്പുറം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മസ്‌കത്ത്: മലപ്പുറം തിരൂർ ബി.പി. അങ്ങാടി കണ്ണംകുളം വെളിയങ്ങൽ ഹൗസിൽ മൊയ്തീൻകുട്ടിയുടെ മകൻ അബ്ദുറഹ്മാൻ (62) ഒമാനിലെ ബൂ അലിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

\ബൂ അലിയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ഉമിരിയ. ഭാര്യ ഷംസീല. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യത്തിന്റെ നടപടിക്രമങ്ങൾക്ക്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുമെന്ന് കെഎംസിസി നേതാക്കൾ അറിയിച്ചു.

Tags:    
News Summary - Malappuram native dies of heart attack in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.