മസ്കത്ത്: സാംസ്കാരിക- കായിക-യുവജന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 13ാമത് ഒമാൻ കവിത മഹോത്സവം ഡിസംബർ 14 മുതൽ 18 വരെ നടക്കും. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ തിയറ്ററിൽ നടക്കുന്ന കവിതോത്സവത്തിൽ ഒമാനിലെ പ്രമുഖ കവികളും അറബ് രാജ്യങ്ങളിൽനിന്നുള്ള അതിഥികളും പങ്കെടുക്കും.
വർക്ക്ഷോപ്പുകൾ, കവിതാസന്ധ്യകൾ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറും. വിവിധ തലമുറകളിലെ കവികൾക്കൊപ്പം സ്വന്തം കൃതികൾ അവതരിപ്പിച്ച് മത്സരിക്കാനുള്ള അവസരവും ഒരുക്കും. ഒമാനി കവിതയുടെ വളർച്ചക്ക് ദീർഘകാലം സംഭാവന നൽകിയ നാല് കവികളെ പ്രത്യേകമായി ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.