മസ്കത്ത്: രണ്ടാം അന്താരാഷ്ട്ര സെമികണ്ടക്ടർ സമ്മിറ്റ് ചൊവ്വാഴ്ച മസ്കത്തിൽ ആരംഭിച്ചു. ഗതാഗതം, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന സമ്മിറ്റ് ബുധനാഴ്ച സമാപിക്കും. ഗതാഗതം, സാങ്കേതികവിദ്യ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മേഖലകളിലെ ആഗോള നേതാക്കളെയും നയരൂപകർത്താക്കളെയും വിദഗ്ധരെയും ഒരുമിപ്പിക്കുകയാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.
ഒമാൻ വിഷൻ 2040 ഫോളോ-അപ് യൂനിറ്റ് ചെയർമാൻ ഡോ. ഖമീസ് ബിൻ സഈഫ് അൽ ജബ്രി പരിപാടിക്ക് മേൽനോട്ടം വഹിക്കും.
ലോകമെമ്പാടുമുള്ള പ്രമുഖ സെമികണ്ടക്ടർ കമ്പനികളുടെ സി.ഇ.ഒമാരും വിദഗ്ധരും വിദേശ പ്രതിനിധികളും ഉൾപ്പെടെ 150ൽ അധികം പങ്കാളികൾ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.