മസ്കത്ത്: മോട്ടോർസൈക്കിൾ യാത്രക്കാരുടെ സുരക്ഷക്കായി റോയൽ ഒമാൻ പൊലീസ് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. എല്ലാ റൈഡർമാരും അടിസ്ഥാന സുരക്ഷ നടപടികൾക്ക് മുൻഗണന നൽകണമെന്ന് ആർ.ഒ.പി പറഞ്ഞു.
ഹെൽമെറ്റ് ധരിക്കുക, സുരക്ഷ വസ്ത്രങ്ങൾ ഉപയോഗിക്കുക, ചുരങ്ങൾ കടക്കുമ്പോൾ ജാഗ്രത പാലിക്കുക, ലൈറ്റുകൾ ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സാധുവായ ലൈസൻസ് ഇല്ലാതെ ഓടിക്കൽ, വേഗപരിധി ലംഘിക്കൽ, നിരുത്തരവാദപരമായി ഓവർ ടേക്ക് ചെയ്യൽ, സ്റ്റണ്ടുകൾ നടത്തൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സാധുവായ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഓടിക്കൽ എന്നിവ ഗുരുതരമായ തെറ്റാണെന്നും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും നിർണായകമാണെന്നും ആർ.ഒ.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.