മസ്കത്ത്: റൂവി മലയാളി അസോസിയേഷനും ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ആർ.എം.എ മെഗാ മെഡിക്കൽ ചെക്ക്-അപ് ക്യാമ്പ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദാർസൈത്ത് ലൈഫ് ലൈൻ ഹോസ്പിറ്റലിൽ നടക്കും. സൗജന്യ ക്യാമ്പിൽ എല്ലാവർക്കും പങ്കെടുക്കാം. ഡോ. പ്രവീൺ ജയപതി ക്ലാസ് നയിക്കും.
സൗജന്യ ഡയബറ്റിക് സ്ക്രീനിംഗും, കൺസൾട്ടേഷനും ഒരുക്കും. കൂടാതെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഷുഗർ, ബി.എം.ഐ എന്നിവ ഉൾപ്പെടെയുള്ള പരിശോധനകളും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.