ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗത്തിന്റെ മുപ്പതാം വാർഷിക- ഓണാഘോഷ ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി സംസാരിക്കുന്നു

മസ്കത്ത്: മൂന്ന് ദിവസം നീണ്ടുനിന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗത്തിന്റെ മുപ്പതാം വാർഷികവും ഓണാഘോഷവും അൽ ഫലാജ് ഹോട്ടലിൽ വർണാഭമായ കലാപരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയായ ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, നാഷണൽ യൂണിവേഴ്സിറ്റി ചാൻസലർ ഡോക്ടർ പി. മുഹമ്മദാലി, സിനിമാ താരം മഞ്ജു പിള്ള എന്നിവർ വിശിഷ്ടാതിഥികളായി. കൺവീനർ താജ് മാവേലിക്കര അധ്യക്ഷനായ ചടങ്ങിൽ രമ്യ ഡെൻസിൽ സ്വാഗതം ആശംസിച്ചു.

ഐ.എസ്.സി ചെയർമാൻ സുഹൈൽ ഖാൻ, സെക്രട്ടറി ഷക്കീൽ കോമത്ത് എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. മുപ്പതാം വാർഷികത്തോടനുബന്ധിച്ച് 30 വർഷം അംഗത്വം പൂർത്തിയാക്കിയ അംഗങ്ങളെയും അവരുടെ കുടുംബാഗങ്ങളെയും ആദരിച്ചു.

2026 ലെ മലയാള വിഭാഗം കലാസാംസ്കാരിക പുരസ്കാരം പ്രശസ്ത സിനിമാ താരം മഞ്ജു പിള്ളയ്ക്ക് നൽകി ആദരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരവിന്ദ് മുരളിയും പിന്നണിഗായിക സ്വർണ്ണയും നയിച്ച മ്യൂസിക്കൽ ബാൻഡും അരങ്ങേറി.

രണ്ടാം ദിവസം ഓണാഘോഷ പരിപാടികൾ സോഷ്യൽ ക്ലബ്ബ് ചെയർമാൻ സുഹൈൽഖാൻ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് 700ൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത കലാമത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.

അക്കാദമിക വികവിനുള്ള അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. സജിമോൻ, അനീഷ് ജി.പിള്ള, ടീന ബാബു, കൃഷ്ണേന്ദു എന്നിവർ ആശംസകൾ നേർന്നു. അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി രണ്ടായിരത്തോളം പേർ പങ്കെടുത്ത ഓണസദ്യയും ഒരുക്കി. സാംസ്കാരിക പരിപാടികൾക്ക് കലാ വിഭാഗം സെക്രട്ടറി സതീഷ് കുമാർ, വിനോജ് വിൽസൺ, സുനിൽ കൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ISC Malayalam Section celebrates its 30th anniversary at Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.